COVID 19KeralaLatest NewsIndiaNews

കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രതിഷേധ പ്രകടനം ; സിപിഎം സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

ലക്നൗ :കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രതിഷേധ പ്രകടനം നടത്തിയ ഉത്തർപ്രദേശ് സംസ്ഥാന സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also : ഇരുപതുകാരിയെ അച്ഛൻ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചു കൊന്നു ; കാരണം കേട്ട് ഞെട്ടി പോലീസും നാട്ടുകാരും

ലക്നൗവിലെ ഗാന്ധിപ്രതിമക്ക് മുന്നിലായിരുന്നു സിപിഎമ്മിന്റെ പ്രകടനം . പൊലീസിനെ കൈയ്യേറ്റം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങളുമുയർത്തിയായിരുന്നു സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും ഉത്തർപ്രദേശ് സംസ്ഥാന സെക്രട്ടറിയുമായ ഹീരാലാൽ യാദവ് ഉൾപ്പെടെയുള്ളവർ എത്തിയത്. നിരവധി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

അതേ സമയം കഴിഞ്ഞ ദിവസം ഹത്രാസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയ്ക്കും പ്രിയങ്കാ വാദ്രയ്ക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പകർച്ചവ്യാധി നിയമപ്രകാരമാണ് ഇരുവർക്കുമെതിരെ ഗൗതംബുദ്ധ നഗർ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button