പാറ്റ്ന : ബീഹാറില്‍ 243 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍- നവംബര്‍ മാസങ്ങളിൽ നടക്കാനിരിക്കെ. നാലില്‍ മൂന്ന് സീറ്റിലും വിജയിച്ച് എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കാൻ ലക്ഷ്യമിട്ട് നിരവധി വമ്പൻ പദ്ധതികളുമായി ബിജെപി .ഇതിന്റെ ഭാഗമായി കേന്ദ്രമന്ത്രി നിത്യാനന്ദ് റോയി അധ്യക്ഷനായ 70 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് ബിജെപി തയ്യറായിക്കിയിരിക്കുന്നത്. ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി, കേന്ദ്രമന്ത്രിമാരായ ആര്‍ കെ സിംഗ്, ഗിരിരാജ് സിംഗ്, അശ്വിനി കുമാര്‍ ചൗബേ എന്നിവരും കമ്മിറ്റിയുടെ ഭാഗമാണ്. അതോടൊപ്പം തന്നെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നരേന്ദ്രമോദി ബീഹാറിനായി സുപ്രധാന തീരുമാനങ്ങള്‍ എടുത്തതായും റിപ്പോർട്ടുകളുണ്ട്. നിലവില്‍ 120 സീറ്റാണ് എന്‍ഡിഎക്കുള്ളത്. അതില്‍ ജെഡിയുവിനെ 69ഉം സീറ്റും ബിജെപിക്ക് 54ഉം സീറ്റുമാണുള്ളത്.
Also read : സംസ്ഥാനത്ത് ആൾക്കൂട്ടം അനുവദിക്കില്ല; കർശന നിയന്ത്രണം നാളെമുതൽ: ഡിജിപി
മുഖ്യമന്ത്രി നിതീഷ് കുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ രംഗത്തെത്തിയിരുന്നു .പുരോഗതിയുടെ പാതയിലേക്ക് ബീഹാറിനെ നയിക്കുന്നതിൽ നിതീഷ് കുമാറിന്റെ പങ്ക് വളരെ വലുതാണ്. മികച്ച ഭരണം വീണ്ടും ഉറപ്പാക്കണം. കഴിഞ്ഞ 15 വര്‍ഷകാലം നടത്തിയ നല്ല പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും നിതീഷ് കുമാറിന് പുതിയ ഇന്ത്യയും, പുതിയ ബീഹാറും കെട്ടിപ്പടുക്കുന്നതില്‍ പ്രത്യേകം പങ്കുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞിരുന്നു.
ജെഡിയു, ബിജെപി, എല്‍ജെപി എന്നീ കക്ഷികള്‍ചേര്‍ന്നാണ് ബീഹാറിലെ എന്‍ഡിഎ സഖ്യം. മഹാസഖ്യത്തിനൊപ്പമുണ്ടായിരുന്ന ജിതിന്‍ റാം മഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും എന്‍ഡിഎയില്‍ ചേര്‍ന്നിട്ടുണ്ട്. സീറ്റ് വിഭജനതതെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് മാജ്ഞി സഖ്യം വിട്ടത്.
Post Your Comments