തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധനയെ വിമര്‍ശിച്ച് കൊണ്ട് പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരണവുമായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പ് നിയമ വിരുദ്ധമായി ഒരു പിഴയും ഈടാക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിവരുന്നത്. ക്യാമറയുടെ സഹായത്തോടെ നിയമ ലംഘനം കണ്ടെത്തി പിഴ ഈടാക്കുകയോ പിഴ നല്‍കാത്ത കേസുകള്‍ വെര്‍ച്വല്‍ കോര്‍ട്ടുകളിലേക്ക് റഫര്‍ചെയ്യുകയോ ചെയ്യുകയാണ് ഇപ്പോഴത്തെ രീതിയെന്നും മന്ത്രി പറയുകയുണ്ടായി.
Read also: കോവിഡ് പരിശോധനയിൽ പിഴവ്: സ്ത്രീയുടെ തലച്ചോറിൽനിന്നുള്ള സ്രവം മൂക്കിലൂടെ പുറത്തുവന്നു
വാഹനങ്ങള്‍ക്ക് വാങ്ങിയ ശേഷം രൂപമാറ്റം വരുത്തുന്ന പ്രവണത ഇപ്പോള്‍ കൂടുതലാണ്. സീറ്റ് ഇളക്കിമാറ്റിവച്ച് ബൈക്ക് ഓടിക്കുക, കാറുകള്‍ രൂപ മാറ്റി വരുത്തി ഓടിക്കുക എന്നിവ ഇപ്പോള്‍ കൂടി വരികയാണ്. ഇത് അപകടം കൂടാനും മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാനും കാരണമാകും. രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ രൂപം മാറ്റാന്‍ ആര്‍ക്കും നിയമ പ്രകാരം അധികാരമില്ല എന്നത് എല്ലാവരും മനസിലാക്കേണ്ടതാണ്. മോട്ടോര്‍ വാഹന വകുപ്പ് നിയമം ലംഘിച്ച് ഒരു പരിശോധനയും നടത്തുന്നില്ല. എന്നാല്‍ നിയമ ലംഘനത്തിന് നേരെ കണ്ണടയ്ക്കാനും വകുപ്പ് ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments