ദുബായ്: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം പാറ്റ് കമ്മിൻസിനെ പുറത്താക്കിയ തകർപ്പൻ ക്യാച്ചിന് സഞ്ജു സാംസണിനെ അഭിനന്ദിച്ച് സച്ചിൻ തെൻഡുൽക്കർ. കൊൽക്കത്ത ഇന്നിങ്സിലെ 18–ാം ഓവറിലാണ് സച്ചിൻ ഉൾപ്പെടെയുള്ളവരുടെ അഭിനന്ദനം ഏറ്റുവാങ്ങിയ സഞ്ജുവിന്റെ ക്യാച്ച് പിറന്നത്. ടോം കറൻ എറിഞ്ഞ അവസാന പന്ത് ഒരു സ്ലോവർ ഷോർട്ട് ബോളായിരുന്നു. കമ്മിൻസിന്റെ പാളിയ പുൾ ഷോട്ട് കയ്യിലൊതുക്കാൻ ഓടിയ സഞ്ജു അൽപം പിന്നിലേക്ക് ഉയർന്നുചാടി പന്ത് കൈയ്യിൽ ഒതുക്കി. എന്നാൽ ബാലൻസ് പോയതോടെ തലയിടിച്ച് താരം ഗ്രൗണ്ടിൽ വീണു. അൽപനേരം ഇരുന്നശേഷം വീണ്ടും സഞ്ജു മത്സരത്തിൽ സജീവമായി.
Read also: ലൈഫ്: സർക്കാരിന് തിരിച്ചടിയായി ഹൈക്കോടതി നിർദേശം
ഇതിനെ അഭിനന്ദിച്ചാണ് സച്ചിൻ തെണ്ടുൽക്കർ രംഗത്തെത്തിയത്. ക്യാച്ചിനുശേഷം തലയിടിച്ചുവീണ സഞ്ജുവിന്റെ വേദന തനിക്ക് മനസ്സിലാക്കാൻ കഴിയുമെന്ന് സച്ചിൻ ട്വിറ്ററിൽ കുറിച്ചു. സഞ്ജു സാംസൺ വക ഉജ്വലമായൊരു ക്യാച്ച്. ഇത്തരത്തിൽ തല പിന്നിൽപ്പോയി ഇടിക്കുമ്പോൾ എന്തുമാത്രം വേദനിക്കുമെന്ന് എനിക്കറിയാം. 1992 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ ഇത്തരമൊരു ക്യാച്ചെടുത്തപ്പോൾ ഇതേ വേദന ഞാനും അനുഭവിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Brilliant catch by @IamSanjuSamson!
I know how much it hurts when you bang your head like this on the ground. I experienced it in the 1992 World Cup in our match against the WI when I took a catch. #IPL2020 #RRvKKR
— Sachin Tendulkar (@sachin_rt) September 30, 2020
Post Your Comments