ന്യൂഡല്‍ഹി : വിമാന യാത്ര റദ്ദായവര്‍ക്ക് റീഫണ്ട്, ഡിജിസിഎ ശുപാര്‍ശക്ക് സുപ്രീംകോടതി അനുമതി നല്കി. ലോക്ക് ഡൗണ്‍ കാലയളവില്‍ വിമാന യാത്ര റദ്ദായവര്‍ക്കാണ് റീഫണ്ട് അനുവദിയ്ക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. വിമാന സര്‍വീസ് റദ്ദായത് കാരണം യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് റീഫണ്ട് ചെയ്യും. ഇതിന് വേണ്ടി ഡിജിസിഎ സമര്‍പ്പിച്ച ശുപാര്‍ശ സുപ്രീംകോടതി അംഗീകരിച്ചു. യാത്രക്കാര്‍ക്ക് ആ ടിക്കറ്റ് നിരക്കിന് തുല്യമായ യാത്ര ഏത് റൂട്ടിലും അനുവദിക്കണമെന്നാണ് ശുപാര്‍ശ. വിമാന കമ്പനികള്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കണമെന്ന് നേരത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചിരുന്നു.
Post Your Comments