രാജ്യത്ത് പ്രത്യക്ഷ നികുതി പിരിവിൽ വൻ മുന്നേറ്റം. ധനമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, നടപ്പ് സാമ്പത്തിക വർഷത്തിൽ മൊത്തം നികുതി പിരിവ് 23.8 ശതമാനമായാണ് വർദ്ധിച്ചത്. കൂടാതെ, അറ്റ നികുതി ശേഖരണത്തിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അറ്റ നികുതി ശേഖരണം 16 ശതമാനം വർദ്ധിച്ച് 7.45 ലക്ഷം കോടി രൂപയായാണ് ഉയർന്നത്.
ഒക്ടോബർ 8 വരെയുള്ള കണക്കുകൾ പ്രകാരം, ആകെ നികുതി പിരിവ് 8.98 ലക്ഷം കോടി രൂപയാണ്. അതേസമയം, കോർപ്പറേറ്റ് ആദായ നികുതി, വ്യക്തിഗത ആദായ നികുതി എന്നിവ വർദ്ധിച്ചിട്ടുണ്ട്. കോർപ്പറേറ്റ് ആദായ നികുതി 16.73 ശതമാനവും, വ്യക്തിഗത ആദായ നികുതി 32.30 ശതമാനവുമാണ് വളർച്ച കൈവരിച്ചത്.
Also Read: പെട്ടി ഓട്ടോ അഭയമാക്കിയ കുട്ടികളെ സർക്കാർ സംരക്ഷിക്കും: മന്ത്രി വീണാ ജോർജ്
റീഫണ്ടുകൾ ഒഴിവാക്കിയാലുള്ള നേരിട്ടുള്ള നികുതി പിരിവ് 7.45 ലക്ഷം കോടി രൂപയാണ്. മുൻ വർഷം ഇതേ കാലയളവിൽ ഉള്ളതിനേക്കാൾ 16.3 ശതമാനം വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ഏപ്രിൽ 1 മുതൽ ഒക്ടോബർ 8 വരെയുള്ള കാലയളവിൽ ആകെ 1.53 ലക്ഷം കോടി റീഫണ്ടുകളാണ് വിതരണം ചെയ്തിട്ടുള്ളത്.
Post Your Comments