
യാത്രക്കാർക്ക് റീഫണ്ട് തുക കൃത്യമായി വിതരണം ചെയ്ത് പ്രമുഖ എയർലൈൻ കമ്പനിയായ എയർ ഇന്ത്യ. സ്വകാര്യവൽക്കരണത്തിനു ശേഷമുള്ള ആദ്യ മാസങ്ങളിൽ കോടികളാണ് യാത്രക്കാർക്ക് റീഫണ്ട് ചെയ്തത്. റിപ്പോർട്ടുകൾ പ്രകാരം, മുടങ്ങിയ യാത്രകളുടെ റീഫണ്ടുകൾ യഥാക്രമം പരിഹരിക്കുകയും 150 കോടിയിലധികം രൂപ യാത്രക്കാർക്ക് റീഫണ്ടായി അനുവദിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു. 2,50,000 കേസുകളിലാണ് റീഫണ്ട് അനുവദിച്ച് നൽകിയിട്ടുള്ളത്. നിലവിൽ, മുൻഗണന ക്രമത്തിലാണ് യാത്രക്കാർക്ക് റീഫണ്ട് തുക ലഭിക്കുന്നത്. പരിഹരിക്കാൻ ബാക്കിയുള്ള കേസുകൾ ഉടൻ തന്നെ തീർപ്പാക്കുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
വെബ്സൈറ്റുകളിൽ പരാതി ലഭിച്ചാലുടൻ അവ രണ്ടു മുതൽ മൂന്നു ദിവസത്തിനുള്ളിൽ പരിഹാരം കാണുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. അതേസമയം, എയർ ഇന്ത്യയുടേതല്ലാത്ത ചില സാങ്കേതിക കാരണങ്ങൾ മൂലം റീഫണ്ട് തുക ലഭിക്കുന്നതിൽ യാത്രക്കാർക്ക് കാലതാമസം നേരിട്ടേക്കാം. റീഫണ്ടുകൾ വിതരണം ചെയ്യുന്നതിന് പുറമേ, എയർ ഇന്ത്യയുടെ ഫ്ലൈറ്റുകൾ പുതുക്കി ഷെഡ്യൂൾ ചെയ്യാനും കമ്പനി പദ്ധതിയിടുന്നുണ്ട്.
Also Read: സ്കൈട്രാക്സ് വേൾഡ് എയർലൈൻ അവാർഡ്: മികച്ച ഇരുപത് എയർലൈനിൻ ഇടം നേടി ഇന്ത്യയുടെ വിസ്താര
Post Your Comments