ശ്രീനഗർ : അതിർത്തിയിൽ വീണ്ടും പാകിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം ഇന്ത്യൻ ജവാന് വീരമൃത്യു. ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയിലായിരുന്നു ആക്രമമണം. മറ്റൊരു സൈനികന് പരിക്കേറ്റുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. പാക് സൈന്യം പ്രകോപനമില്ലാതെയാണ് ആക്രമണം അഴിച്ചുവിട്ടത്. മോര്‍ട്ടാര്‍ ഷെല്ലാക്രമണവും വ്യാപക വെടിവയ്പ്പും നടത്തിയെന്നും ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചുവെന്നും പ്രതിരോധ വക്താവ് അറിയിച്ചു.
Also read : ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീട്ടുതടങ്കലിലെന്ന് ആരോപണം
മാന്‍കോട്ട് മേഖലയെയും കുഗ്രാമങ്ങളെയും ലക്ഷ്യമിട്ട് കഴിഞ്ഞ മൂന്ന് ദിവസമായി പാക്കിസ്ഥാന് അക്രമം അഴിച്ചു വിടുകയാണ്. സെപ്റ്റംബറില്‍ 46 തവണ പാക് സൈന്യം കരാര്‍ ലംഘിച്ചതെന്നും പ്രതിരോധ വക്താവ് വ്യക്തമാക്കി. സെപ്റ്റംബര്‍ അഞ്ചിന് പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ രജൗരി ജില്ലയിലെ സുന്ദര്‍ബാനി സെക്ടറില്‍ ഒരു സൈനികന് വീരമൃത്യു വരിച്ചിരുന്നു. മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.
Post Your Comments