ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ഗാന്ധിയെ കയ്യേറ്റംചെയ്ത നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ .
സമാധാനപരമായ മാര്‍ച്ചില്‍ ലാത്തിചാര്‍ജ് ചെയ്യാന്‍ ഉത്തരവിട്ടതില്‍ നിന്ന് ആദിത്യനാഥ് സര്‍ക്കാറിന്റെ ഭയമാണ് പുറത്താവുന്നതെന്നും ഇതുപോലുള്ള ഭരണം രാജ്യം മുഴുവനും കൊണ്ടുവരാനാണ് സംഘ് പരിവാര്‍ ശ്രമിക്കുന്നതെന്നും തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു. ഉത്തർപ്രദേശിൽ നീതി അസ്തമിച്ചിരിക്കുകയാണ്. എത്രനാൾ യോഗിപൊലീസിന് വഴിയടച്ചു നിൽക്കാൻ കഴിയും? സ്ത്രീകളെ അപമാനിക്കുന്നവർ ആരായാലും അവനു തക്കതായ ശിക്ഷ നൽകണം. യു.പി. യിൽ സര്‍ക്കാര്‍ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന കാര്യംപോലും സംശയമാണ്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ യു.പി. ഒന്നാം നമ്പറാണെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു.
ഇതുപോലെയുള്ള ഒരു ഭരണം ഇന്ത്യാരാജ്യം മുഴുവനും കൊണ്ടുവരാനാണ് സംഘപരിവാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവർ ഭീരുക്കളാണ്; അവർക്ക് സ്വന്തം നിഴൽ പോലും ഭയമാണെന്നും തങ്ങൾ കുറ്റപ്പെടുത്തി. രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത അസാധാരണ നടപടികളാണ് നടക്കുന്നത്. പശുവിന് ഭക്ഷണം പാർപ്പിടം ആശുപത്രി, നിയമ സംരക്ഷണം, മനുഷ്യന് മൃഗതുല്യമായ ജീവിതം… ഇതാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് സംഭവിക്കുന്നത്. യു.പി. യിൽ ഭരണ കൂടവും പോലീസും മൗനം പാലിക്കുന്നതും പ്രതികളെ സംരക്ഷിക്കുന്നതും കുറ്റ കൃതൃങ്ങള്‍ വര്‍ധിക്കാനിടയാക്കുന്നുവെന്നും തങ്ങൾ ആരോപിച്ചു.
Post Your Comments