NattuvarthaLatest NewsKeralaNewsIndia

തമിഴ്നാടിന്റെ ടാബ്ലോയിൽ ലീഗിന്റെ സ്ഥാപകൻ: മുസ്ലിം സമൂഹം ഈ നാടിന്റെ ഭരണഘടനയുടെ ശില്‍പികളില്‍ ഒരാളെന്ന് മുനവ്വറലി

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ തമിഴ്നാട് പ്രദർശിപ്പിച്ച ടാബ്ലോയിൽ മുസ്ലിം ലീഗിന്റെ സ്ഥാപകനെയും ഉൾപ്പെടുത്തിയതിൽ തമിഴ്നാട് മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ച് മുനവ്വറലി ശിഹാബ് തങ്ങള്‍. തമിഴ്നാട്ടില്‍ സ്റ്റാലിന്‍ ഭരണകൂടം ഞങ്ങളുടെ നേതാവിന് നല്‍കുന്ന ആദരവ് അഭിമാനകരമാണെന്ന് മുനവ്വറലി തങ്ങൾ പറഞ്ഞു.

Also Read:ലാലു അലക്സും ബ്രോ ഡാഡിയും: സംവിധായകൻ ജോൺ ഡിറ്റോക്ക്‌ പറയാനുള്ളത്

‘തമിഴ് നാട്ടിലെ ജില്ലകളില്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ടാബ്ലോയിലെ താടിവെച്ച തൊപ്പി ധാരി ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബാണ്. ഇന്ത്യന്‍ മുസ്ലിംകളെ പ്രതിനിധികരിച്ച്‌ ഇന്ത്യയുടെ ഭരണഘടനക്ക് താഴെ ഒപ്പ് ചാര്‍ത്തിയ ദയാ മന്‍സിലിലെ സൂഫി. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ സ്ഥാപകന്‍. തമിഴ്നാട്ടില്‍ സ്റ്റാലിന്‍ ഭരണകൂടം ആ നേതാവിന് നല്‍കുന്ന ആദരവ് അഭിമാനകരമാണ്. തലൈവര്‍ കരുണാനിധിയുടെ സ്നേഹഭാജനം ഇന്ന് മകന്‍ സ്റ്റാലിന്‍റെയും പ്രിയങ്കരന്‍. അസ്തിത്വ പ്രതിസന്ധി നേരിടുന്ന ഇന്ത്യയിലെ മുസ്ലിം സമൂഹം ഈ നാടിന്റെ ഭരണഘടനയുടെ ശില്‍പികളില്‍ ഒരാളാണെന്ന് സ്റ്റാലിന്‍ മനോഹരമായി പറഞ്ഞുവെക്കുന്നു’, മുനവ്വറലി ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

തമിഴ്നാട്ടിലെ ജില്ലകളിൽ സ്റ്റാലിൻ സർക്കാർ അവതരിപ്പിക്കുന്ന ടാബ്ലോയിലെ താടി വെച്ച തൊപ്പി ധാരി ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബാണ്. ഇന്ത്യൻ മുസ്ലിംകളെ പ്രതിനിധികരിച്ച് ഇന്ത്യയുടെ ഭരണഘടനയ്ക്ക് താഴെ ഒപ്പ് ചാർത്തിയ ദയാ മൻസിലിലെ സൂഫി. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സ്ഥാപകൻ.

തമിഴ്നാട്ടിൽ സ്റ്റാലിൻ ഭരണകൂടം ആ നേതാവിന് നൽകുന്ന ആദരവ് അഭിമാനകരമാണ്. തലൈവർ കരുണാനിധിയുടെ സ്നേഹഭാജനം ഇന്ന് മകൻ സ്റ്റാലിന്റെയും പ്രിയങ്കരൻ. അസ്തിത്വ പ്രതിസന്ധി നേരിടുന്ന ഇന്ത്യയിലെ മുസ്ലിം സമൂഹം ഈ നാടിന്റെ ഭരണ ഘടനയുടെ ശില്പികളിൽ ഒരാളാണെന്ന് സ്റ്റാലിൻ മനോഹരമായി പറഞ്ഞു വെക്കുന്നു. സ്റ്റാലിൻ ഭരണ കൂടത്തോടും തമിഴ് ജനതയോടും ഹൃദയം നിറഞ്ഞ നന്ദി.

shortlink

Related Articles

Post Your Comments

Related Articles


Back to top button