ന്യൂഡല്‍ഹി : പ്രകോപനമില്ലാതെ ഇന്ത്യയ്ക്ക് നേരെ പാകിസ്താന്റെ ആക്രമണം. പാകിസ്താന്‍ സൈന്യം എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചാണ് ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തുന്നത്. ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. അതിന് ശേഷവും പാകിസ്താന്‍ സൈനികര്‍ ആക്രമണം തുടരുകയാണ്. ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി ആരംഭിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് പാകിസ്താന്‍ സൈന്യം ഇന്ന് ആക്രമണം നടത്തിയത്. കശ്മീരിലെ കുപ്വാര ജില്ലയിലെ മച്ഛല്‍ സെക്ടറിലും കെരണ്‍ നിയന്ത്രണ രേഖയിലുമായിരുന്നു ആക്രമണം.
READ also : ഋഷികേശില്‍ നിന്ന് ലണ്ടനിലേയ്ക്ക് ബസ് യാത്ര … ചരിത്രമാകാന്‍ പോകുന്ന ആ സ്വപ്‌നയാത്ര ജൂണില്‍
രാവിലെ തുടങ്ങിയ ആക്രമണം പാകിസ്താന്‍ പല ഭാഗങ്ങളിലായി തുടരുകയാണ്. രാവിലെ രണ്ടു സൈനികരാണ് നൗഗാം സെക്ടറില്‍ കൊല്ലപ്പെട്ടത്. പൂഞ്ചിലാണ് മൂന്നാമത്തെ സൈനികന് ജീവന്‍ നഷ്ടമായത്. ചില സൈനികര്‍ക്ക് പരിക്കേറ്റു. ഇവരെ അതിര്‍ത്തിയില്‍ നിന്ന് മാറ്റി. തോക്കുകളും മറ്റു സാധാരണ ആയുധങ്ങളും ഉപയോഗിച്ചാണ് പാകിസ്താന്റെ ആക്രമണം. ഒരു ഭാഗത്ത് ചൈനയുടെ ഭീഷണി തുടരവെയാണ് പാകിസ്താന്‍ മറുഭാഗത്ത് ആക്രമണം നടത്തുന്നത്. പാകിസ്താനും ചൈനയും ഇന്ത്യയ്ക്കെതിരെ രഹസ്യനീക്കം നടത്തുന്നുവെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തിയിലെ പുതിയ അനിഷ്ട സംഭവങ്ങള്‍.
Post Your Comments