കൊച്ചി: വടക്കാഞ്ചേരി ലൈഫ് ഭവനപദ്ധതി ക്രമക്കേടിൽ സർക്കാരിന് തിരിച്ചടിയായി ഹൈക്കോടതി നിർദേശം. സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വാക്കാൽ നിർദേശിച്ചു. അന്വേഷണവുമായി സർക്കാർ സഹകരിക്കണമെന്നും നിർദേശമുണ്ട്. ലൈഫ് ഇടപാടിൽ സിബിഐ റജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി നിലപാട് അറിയിച്ചത്.
യൂണിടാക്കും സെയ്ൻ വെഞ്ചേഴ്സുംവിദേശ സഹായം വാങ്ങുന്നതിനു വിലക്കുള്ള കമ്പനികളല്ല എന്ന വാദം ഉയർത്തിയായിരുന്നു സർക്കാരിന്റെ നീക്കം. സിബിഐയുടെ എഫ്ഐആർ നിയമവിരുദ്ധവും നിയമത്തിന്റെ ദുരുപയോഗവുമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഇത് അടുത്ത വ്യാഴാഴ്ച പരിഗണിക്കും.
Post Your Comments