Latest NewsNewsIndia

യോഗി ആദിത്യനാഥ് നല്‍കിയ ഉറപ്പില്‍ തൃപ്തനാണ്: ധര്‍ണയോ പ്രതിഷേധമോ വേണ്ടെന്ന് ഹത്രാസിലെ പെൺകുട്ടിയുടെ പിതാവ്

ലക്‌നൗ: പൊലീസ് അന്വേഷണത്തില്‍ സംതൃപ്തനാണെന്ന് ഹത്രാസിലെ പെൺകുട്ടിയുടെ പിതാവ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പെണ്‍കുട്ടിയുടെ പിതാവിനെ ഫോണില്‍ വിളിച്ച്‌ സംസാരിച്ചു. ഉത്തര്‍പ്രദേശ് പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ തനിക്ക് സംതൃപ്തിയുണ്ടെന്നും ധര്‍ണയിലോ പ്രതിഷേധത്തിലോ ആരും ഇരിക്കേണ്ട ആവശ്യമില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിയ ഉറപ്പില്‍ തൃപ്തനാണെന്ന് അദ്ദേഹം വ്യക്തമാക്കി. കേസില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടുവെന്നും കുടുംബത്തിന്റെ ആവശ്യങ്ങളെക്കുറിച്ചും മകള്‍ക്ക് നീതി ലഭിക്കണമെന്നും അറിയിച്ചതായും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

Read also: ഹത്രാസ് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ എത്തിയ രാഹുൽഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും കസ്റ്റഡിയിലെടുത്ത് പൊലീസ്

കുടുംബത്തെ സഹായിക്കുമെന്ന് ഉറപ്പ് നല്‍കിയതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും ‘ഈ ദുഷ്‌കരമായ സമയങ്ങളില്‍ പിന്തുണ നല്‍കിയ എല്ലാവരോടും” നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ഹത്രാസ് സന്ദര്‍ശനത്തിന് മുൻപാണ് പെണ്‍കുട്ടിയുടെ പിതാവ് പ്രസ്താവന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button