കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളിയില്‍ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. ഇയാളെ ചോദ്യം ചെയ്യാനായി കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ കാരാട്ട് ഫൈസലിനെ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും പ്രതി ചേര്‍ക്കാനുള്ള സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
നേരത്തെ കൂപ്പറിലെ കോടിയേരി ബാലകൃഷ്ണന്റെ യാത്ര വിവാദമായിരുന്നു. ഈ കൂപ്പർ ഫൈസലിന്റേത് ആണെന്നാണ് റിപ്പോർട്ട്.കൊടുവള്ളി നഗരസഭാ കൗണ്‍സിലറായ കാരാട്ട് ഫൈസലിനെ ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യലിനായി കസ്റ്റംസ് കൊണ്ടുപോയത്. കൊച്ചിയില്‍ നിന്നുള്ള പ്രത്യേക സംഘമാണ് പുലര്‍ച്ചെ റെയ്ഡിനെത്തിയത്.
സ്വര്‍ണം എത്തിയതെങ്ങനെയെന്ന വിവരങ്ങളാകും ഫൈസലില്‍ നിന്ന് ചോദിച്ചറിയുക. സ്വപ്നയുടെ ഇടനിലക്കാരായ കെ.ടി റമീസ്, സമജു ശൃംഖലയില്‍ നേരിട്ട് പങ്കാളിയാണ് ഫൈസലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments