Latest NewsNewsIndia

‘എല്ലാ മനുഷ്യർക്കും പ്രചോദനത്തിന്റെ ഉറവിടമാണ് മഹാത്മാ ഗാന്ധി’; രാഷ്ട്രപിതാവിന് ആദരവ് അർപ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ന്യൂഡൽഹി : മഹാത്മാ ഗാന്ധിയുടെ 151 -ാം ജന്മവാർഷികത്തോടനുബന്ധിച്ച് ആദരവ് അർപ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. എല്ലാ മനുഷ്യർക്കും പ്രചോദനത്തിന്റെ ഉറവിടമാണ് മഹാത്മാ ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർഷവും ഒക്ടോബർ 2 ന് ഗാന്ധിജിയെ ലോകമെമ്പാടുമുള്ളവർ ഓർമ്മിക്കുന്നു. അദ്ദേഹത്തിന്റെ മൂല്യങ്ങൾക്ക് ഇന്നും പ്രാധാന്യമേറെയാണ്. ഭാവിയിലും അത് അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അദ്ദേഹത്തിന്റെ സന്ദേശങ്ങളായ സത്യം, അഹിംസ, സ്‌നേഹം എന്നിവ സമൂഹത്തിൽ ഐക്യവും സമത്വവും വളർത്തിയെടുക്കുകയും ലോകക്ഷേമത്തിന് വഴിയൊരുക്കുകയും ചെയ്യും. ഗാന്ധിജി നിർദ്ദേശിച്ചത് പോലെ വലിയ പ്രശ്‌നങ്ങൾക്കുള്ള പരിഹാരം സൗഹാർദ്ദത്തിന്റേയും സഹിഷ്ണുതയുടെയും പാതയിലൂടെ കണ്ടെത്താൻ കഴിയുമെന്ന് ജനങ്ങൾ ഇപ്പോൾ മനസിലാക്കുന്നു. ഈ പാതയിലൂടെ സഞ്ചരിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഗാന്ധിജിയുടെ ജീവിതം.

തന്റെ പരിശ്രമങ്ങളിൽ ധാർമ്മികതയ്ക്കും ലക്ഷ്യങ്ങളുടെയും മാർഗങ്ങളുടെയും വിശുദ്ധിയ്ക്കും വളരെയധികം പ്രാധാന്യം ഗാന്ധിജി നൽകിയിരുന്നു. രാജ്യത്തിന്റെ ക്ഷേമത്തിനും പുരോഗതിയ്ക്കുമായി സ്വയം സമർപ്പിക്കാനും സത്യത്തിന്റേയും അഹിംസയുടെയും മന്ത്രം പിന്തുടരാനും ശക്തമായ ഒരു രാജ്യം കെട്ടിപ്പടുക്കാനും ഈ ഗാന്ധിജയന്തി ദിനത്തിൽ ഓരോരുത്തർക്കും തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button