Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ഫിറോസ് കുന്നുംപറമ്പിൽ എന്ന ഫ്രോഡിനെതിരെ ക്രിമിനൽ കേസെടുത്ത് അകത്തിടാൻ എന്താണ് താമസം- അഡ്വ.ഹരീഷ് വാസുദേവന്‍‌

കൊച്ചി•ഫിറോസ് കുന്നുംപറമ്പിൽ എന്ന ഫ്രോഡിനെതിരെ ക്രിമിനൽ കേസെടുത്ത് അകത്തിടാൻ എന്താണ് താമസം എന്ന് മനസിലാകുന്നില്ലെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍. ചികിത്സാ സഹായങ്ങളുടെ പേരിൽ വിദേശത്ത് നിന്ന് അനധികൃതമായി കോടിക്കണക്കിനു രൂപ കൈപറ്റുകയും, അതെടുത്ത് വ്യക്തിപരമായ ആവശ്യങ്ങൾക്ക് ദുരൂപയോഗിക്കുകയും, അതിന് ഒരു അക്കൗണ്ടബിലിറ്റിയും ഇല്ലാതിരിക്കുകയും, മനുഷ്യരുടെ ഉള്ളിലെ നന്മ ചൂഷണം ചെയ്യുകയും ചെയ്യുന്ന ഫിറോസ് എന്ത് ചാരിറ്റി ചെയ്യുന്നുവെന്നാണ് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.

വനിതാ കമ്മീഷന്റെ ‘കേസെടുപ്പ്’ ഉടായിപ്പുകളല്ല, കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണവും നടപടിയുമാണ് വേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഗുണ്ടായിസവും സൈബർ ലിഞ്ചിങ്ങും കയ്യിൽ വെച്ചാൽ മതി. ഇവിടെ ചെലവാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരീഷിന്റെ കുരിപ്പുന്റെ പൂര്‍ണരൂപം

ഫിറോസ് കുന്നുംപറമ്പിൽ എന്ന ഫ്രോഡിനെതിരെ ക്രിമിനൽ കേസെടുത്ത് അകത്തിടാൻ എന്താണ് താമസം എന്നു മനസിലാകുന്നില്ല. ചികിത്സാ സഹായങ്ങളുടെ പേരിൽ വിദേശത്ത് നിന്ന് അനധികൃതമായി കോടിക്കണക്കിനു രൂപ കൈപറ്റുകയും, അതെടുത്ത് വ്യക്തിപരമായ ആവശ്യങ്ങൾക്ക് ദുരൂപയോഗിക്കുകയും, അതിന് ഒരു അക്കൗണ്ടബിലിറ്റിയും ഇല്ലാതിരിക്കുകയും, മനുഷ്യരുടെ ഉള്ളിലെ നന്മ ചൂഷണം ചെയ്യുകയും ചെയ്യുന്ന ഫിറോസ് എന്ത് ചാരിറ്റി ചെയ്യുന്നുവെന്നാണ് !!

ചാരിറ്റി ചെയ്യുന്നത് ഓരോ രോഗിയുടെയും വിഷമതകൾ കണ്ട് സഹായം ചെയ്യുന്ന നന്മയുള്ള കുറെ മനുഷ്യരാണ്. അതിൽ നല്ലൊരു ശതമാനം സക്കാത്തിൽ വിശ്വസിക്കുന്ന മുസ്ലിം സഹോദരന്മാരാണ്. അത് വാങ്ങിച്ചു കണക്ക് ബോധിപ്പിക്കാതെ ചെലവാക്കുന്ന നെന്മമരമല്ല. അയാളെ വിമർശിച്ച ഒരു സ്ത്രീയെ പരസ്യമായി verbal abuse ചെയ്യുന്ന ഒറ്റക്കാര്യം മതി ഫിറോസിന്റെ മാനസിക നിലവാരം മനസിലാക്കാൻ.

വനിതാ കമ്മീഷന്റെ ‘കേസെടുപ്പ്’ ഉടായിപ്പുകളല്ല, കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണവും നടപടിയുമാണ് വേണ്ടത്. അതിനു താമസമെന്ത് എന്നു മനസിലാകുന്നില്ല.

ഗുണ്ടായിസവും സൈബർ ലിഞ്ചിങ്ങും കയ്യിൽ വെച്ചാൽ മതി. ഇവിടെ ചെലവാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button