![](/wp-content/uploads/2020/07/swapna-suresh-1-1.jpg)
കോഴിക്കോട്: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കൊടുവള്ളിയിലെ ഇടതു കൗണ്‍സിലര്‍ കാരാട്ട് ഫൈസലിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. കസ്റ്റംസിന്റെ കൊച്ചി യൂണിറ്റാണ് പരിശോധന നടത്തുന്നത്.
Read Also : സംസ്ഥാനത്ത് വീണ്ടും വൻ കവർച്ച ; പി.പി.ഇ കിറ്റും മാസ്കും ധരിച്ച് മോഷ്ടാവ്
പുലര്‍ച്ചെ നാലോടെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഉദ്യോഗസ്ഥര്‍ ഫൈസലിന്റെ വീട്ടിലെത്തിയത്. രണ്ടു വാഹനങ്ങളിലായാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. അതീവ രഹസ്യമായാണ് പരിശോധന നടത്തുന്നത്. കൊച്ചിയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ എത്തുന്നത് കസ്റ്റംസിന്റെ കോഴിക്കോട് യൂണിറ്റിനെ അറിയിച്ചിരുന്നില്ല. കാരാട്ട് ഫൈസല്‍ നേരത്തെയും സ്വര്‍ണക്കടത്ത് കേസുകളില്‍ പ്രതിയായിട്ടുണ്ട്.
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് കൊടുവള്ളിയിലെ പരിശോധന.
Post Your Comments