
തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് രോഗവ്യാപനം ക്ഷണിച്ചുവരുത്തിയതാണെന്ന് മന്ത്രി എ കെ ബാലന്‍. യു ഡി എഫ് സമരം നിറുത്താന്‍ തീരുമാനിച്ചതിനെ സ്വാഗതാര്‍ഹമാണെന്നും എന്നാൽ ഈയൊരു തീരുമാനം കുറച്ചുകൂടെ നേരത്തെ എടുക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി. സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന ബിജെപിയുടെ നിലപാട് ശരിയല്ല. തീരുമാനം പുനപരിശോധിക്കാൻ അവർ തയ്യാറാകണം. അനുഭവത്തില്‍ നിന്ന് പാഠം പഠിക്കാത്ത പാര്‍ട്ടിയാണ് ബി ജെ പിയെന്നും എ കെ ബാലന്‍ ആരോപിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെയുള്ള പ്രത്യക്ഷസമരങ്ങൾ നിർത്തുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. എന്നാൽ ആൾക്കൂട്ടം ഒഴിവാക്കിയുള്ള പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Post Your Comments