KeralaLatest NewsNews

15കാരി ഫാനില്‍ തൂങ്ങിമരിച്ച സംഭവം ; നിരന്തരം പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, യുവാവ് അറസ്റ്റില്‍, പ്രതി മുമ്പും പീഡനത്തിന് പിടിക്കപ്പെട്ടയാള്‍

കൊല്ലം : കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പതിനഞ്ചുകാരി നിരന്തരം പീഡനത്തിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊണ്ടോട്ടിയില്‍ ഈ മാസം ഇരുപത്തിയഞ്ചാം തീയതിയാണ് പെണ്‍കുട്ടി കടയ്ക്കല്‍ സ്വദേശിയായ ഷമീര്‍ എന്ന യുവാവിന്റെ ശല്യം സഹിക്കവയ്യാതെ ജീവനൊടുക്കിയത്. സംഭവത്തില്‍ ഷമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഷമറിന്റെ ശല്യം സഹിക്കവയ്യാതെയാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മരണത്തിനു ഉത്തരവാദി ഷമീറാണെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ റൂറല്‍ എസ്.പി ഹരിശങ്കറിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ആത്മഹത്യ പ്രേരണ, പോക്‌സോ തുടങ്ങിയ വകുപ്പുകളാണ് ഷമീറിനെതിരെ ചുമത്തിയിട്ടുള്ളത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. പിടിക്കപ്പെട്ട പ്രതി നേരത്തെയും പീഡനകേസില്‍ അറസ്റ്റില്‍ ആയിട്ടുള്ളതാണ്. വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ പ്രതിയാണ് ഷമീര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button