ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ രണ്ടാം ഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഇന്ത്യ.ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമായി നിര്‍മ്മിച്ചിരിക്കുന്ന ബ്രഹ്മോസ് മിസൈലിന്റെ യഥാര്‍ത്ഥ പ്രഹര പരിധി 290 കിലോമീറ്ററാണ്. എന്നാല്‍ പുതിയ ഗവേഷണങ്ങളുടെ ഫലമായാണ് ഇതിന്റെ പരിധി 400 കിലോമീറ്ററായി ഉയര്‍ത്തിയത്. ഇത് ചില അവസരങ്ങളില്‍ 450 കിലോമീറ്റര്‍ വരെ അപ്പുറത്തുള്ള ലക്ഷ്യം ഭേദിക്കാന്‍ പ്രാപ്തമാണെന്ന് ഗവേഷണ വിഭാഗം സാക്ഷ്യപ്പെടുത്തുന്നു.
Read Also : കേരളത്തിൽ നിന്നും ഇനി കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ ; ലിസ്റ്റ് കാണാം
400 കിലോമീറ്റര്‍ പരിധിക്കപ്പുറം വരെയുള്ള ലക്ഷ്യം ഭേദിക്കാന്‍ പറ്റുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്ത മിസൈലിന്റെ പതിപ്പാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. ഒഡിഷയിലെ ബലാസോറിലെ ഐ ടി ആറില്‍ രാവിലെ 10.30നായിരുന്നു പരീക്ഷണം.
അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം തുടരുന്നതിനിടെയുളള മിസൈല്‍ പരീക്ഷണം ഏറെ പ്രാധാന്യമുളളതാണ്. പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡഒയുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. ഡിആര്‍ഡിഒയുടെ പിജെ- 10 പ്രോജക്ടിന്റെ ഭാഗമായാണ് പരീക്ഷണം നടന്നത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബൂസ്റ്റേഴ്സ് ഉപയോഗിച്ചായിരുന്നു മിസൈല്‍ തൊടുത്തത്.
Post Your Comments