കൊച്ചി: കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ്. പവന് 160 രൂപ വര്‍ധിച്ച് 37,360 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4,670 രൂപയാണ് ഇന്നത്തെ നിരക്ക്.
ഇന്നലെയും സ്വര്‍ണവില വര്‍ധിച്ചിരുന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണു ഇന്നലെ വര്‍ധിച്ചത്. കഴിഞ്ഞ മാസം ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതാണു ഇതുവരെയുള്ള റിക്കാര്‍ഡ് നിലവാരം.
സെപ്റ്റംബര്‍ 24ന് പവന് 36720 രൂപയായിരുന്നു. കേരളത്തില്‍ സ്വര്‍ണത്തിന് കഴിഞ്ഞ രണ്ടര മാസത്തിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയായാണ് ഇതിനെ കണക്കാക്കുന്നത്. കേരളത്തിലെ റീട്ടെയ്ല്‍ സ്വര്‍ണവിപണിയില്‍ ഓണ ദിനങ്ങളില്‍ ഉണ്ടായിരുന്ന സെയ്ല്‍സ് താഴേക്ക് പോകുന്നതായാണ് റിപ്പോര്‍ട്ട്.
Post Your Comments