ബീജിംഗ്: സഹ അധ്യാപികയോടുള്ള പ്രതികാരത്തിന് അവരുടെ ക്ലാസ്സിലെ 25 കുഞ്ഞുങ്ങൾക്ക് ഭക്ഷണത്തിൽ വിഷം കലർത്തി നല്കിയ അധ്യാപികയ്ക്ക് ചൈനയിൽ വധശിക്ഷ. കിന്റർഗാർട്ടനിൽ പഠിക്കുന്ന കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണത്തിൽ അധ്യാപികയായ വാങ് യു നൈട്രൈറ്റ് കലർത്തുകയായിരുന്നു. ഭക്ഷണം കഴിച്ച കുഞ്ഞുങ്ങളിൽ ഒരാൾ മരിച്ചിരുന്നു. ഹെനാൻ പ്രവിശ്യയിലെ ജിയാസുവോ ഇന്റർമീഡിയറ്റ് പീപ്പിൾസ് കോടതി തിങ്കളാഴ്ചയാണ് ഔദ്യോഗികമായി ശിക്ഷ വിധിച്ചത്.
Read also: എംസി കമറുദ്ദീന്‍ പ്രതിയായ ജ്വല്ലറി സാമ്പത്തിക തട്ടിപ്പ് കേസ് നിയമസഭാ സമിതി അന്വേഷിക്കും
കുട്ടികളെ എങ്ങനെ നന്നായി കൈകാര്യം ചെയ്യാം എന്നതിനെ ചൊല്ലി വാങ് യുൻ സഹ അധ്യാപികയുമായി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരത്തിനാണ് കുട്ടികൾക്കുള്ള ഭക്ഷണത്തിൽ വിഷം കലർത്തിയത്. ഭക്ഷണം കഴിച്ച കുട്ടികൾക്ക് ഛർദ്ദിയും ബോധക്ഷയവും സംഭവിച്ചിരുന്നു. 2017 മാർച്ച് 27നാണ് സംഭവം ഉണ്ടായത്.
അധ്യാപികയുടെ പ്രവൃത്തി നിന്ദ്യവും ദുഷിച്ചതുമാണെന്ന് വിധിന്യായത്തിൽ കോടതി വിശേഷിപ്പിച്ചു. നിയമപ്രകാരമുള്ള കഠിനമായ ശിക്ഷ തന്നെ നൽകണമെന്നും കോടതി പ്രസ്താവിച്ചു.
Post Your Comments