കൊല്ലം: സ്വര്‍ണക്കടത്ത് അന്വേഷണം അവസാനിക്കുമ്പോള്‍ എം. നൗഷാദ് എം.എല്‍.എയും പ്രതിയാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ പറഞ്ഞു. എം.എല്‍.എയുടെ അനധികൃത സ്വത്തുക്കളെ സംബന്ധിച്ചുള്ള അന്വേഷണം അനിവാര്യമാണ്. രാജ്യത്ത് എത്ര കുറ്റാന്വേഷണ ഏജന്‍സികള്‍ ഉണ്ടെന്ന് മലയാളിക്ക് ഇന്ന് കാണാപാഠമാണ്.
രാജ്യത്തെ എല്ലാ കുറ്റാന്വേഷണ ഏജന്‍സികളെയും അഴിമതി അന്വേഷണത്തിനായി കേരളത്തിലെത്തിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനായെന്നും അദ്ദേഹം പറഞ്ഞു. ഇരവിപുരത്തെ വികസന മുരടിപ്പ് പരിഹരിക്കുക, എം. നൗഷാദ് എം.എല്‍.എയുടെ അനധികൃത സ്വത്തിനെ സംബന്ധിച്ച് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി.ജെ.പി ഇരവിപുരം മണ്ഡലം കമ്മിറ്റി എം.എല്‍.എ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
read also: തീവ്രവാദ ഭിഷണി നേരിടുന്നതിനിടെ ശബരിമലയിൽ ഗുരുതര സുരക്ഷാ വീഴ്ച ; മരക്കൂട്ടം വരെ ബൈക്കിലെത്തി യുവാക്കൾ
ദേശീയപാതയിലൂടെ പ്രകടനമായെത്തിയ പ്രവര്‍ത്തകരെ പള്ളിമുക്കിന് സമീപം ബാരിക്കേഡുകള്‍ ഉയര്‍ത്തി പൊലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് മൂന്ന് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി.
ഇരവിപുരം മണ്ഡലം പ്രസിഡന്റ് സി.ബി. പ്രതീഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എ.ജി. ശ്രീകുമാര്‍, ജില്ലാ സെക്രട്ടറി വി.എസ്. ജിതിന്‍ദേവ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ നരേന്ദ്രന്‍, ജയന്‍ എന്നിവര്‍ സംസാരിച്ചു.
Post Your Comments