KeralaLatest NewsNews

തീവ്രവാദ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ശബരിമലയുടെ സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി പന്തളം കൊട്ടാരം

പന്തളം : ശബരിമലയുടെയും അതിനോടനുബന്ധിച്ചുള്ള പൂങ്കാവനത്തിന്റെയും സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി പന്തളം കൊട്ടാരം. ശബരിമല അടക്കമുള്ള കേരളത്തിലെ ക്ഷേത്രങ്ങൾക്ക് തീവ്രവാദ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ യുവാക്കൾ ശബരിമലയിലേക്ക് ബൈക്ക് ഓടിച്ച് വന്നത് വനംവകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും പോലീസിന്റെയും വീഴ്ചയാണെന്നും പന്തളം കൊട്ടാരം നിർവ്വാഹക സമിതി പ്രസ്താവനയിൽ പറഞ്ഞു.

അതീവ സുരക്ഷാ മേഖലയിൽ രണ്ട് പേർ ബൈക്ക് ഓടിച്ചെത്തിയ സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്നും. ഇത് അതീവ ഗൗരവമായി കാണേണ്ട വിഷയമാണ്. ഇതിന് പിന്നിൽ എന്തെങ്കിലും ഗൂഢാലോചന നടത്തിട്ടുണ്ടോ എന്ന കാര്യത്തെപ്പറ്റിയും പരിശോധിക്കേണ്ടതാണെന്നും പന്തളം കൊട്ടാരം വ്യക്തമാക്കി.

അതേസമയം ശബരിമലയിൽ സംഭവിച്ചത് ഗുരുതര സുരക്ഷ വീഴ്ച്ചയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പോലീസിന് വീഴ്ച്ച പറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പത്തനംതിട്ട ജില്ലാ പോലിസ് മേധാവി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button