ജിദ്ദ: 60 വയസ് പൂര്‍ത്തിയായ എല്ലാ ഇന്ത്യന്‍ പൗരനും പ്രതിമാസം 10,000 രൂപ പെന്ഷന് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ‘വണ്‍ ഇന്ത്യ വണ്‍ പെന്ഷന് മൂവ്മെന്റ്’ (ഒ.ഐ.ഒ.പി) ജിദ്ദ പ്രൊവിന്‍സ് കമ്മിറ്റി രൂപവത്കരിച്ചു. ഒ.ഐ.ഒ.പി സ്ഥാപകനും ഓവര്‍സിസ് പ്രസിഡന്റുമായ ബിബിന്‍ പി. ചാക്കോ കമ്മിറ്റി രൂപവത്കരണ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
ഓവര്‍സീസ് മീഡിയ കോഓഡിനേറ്റര്‍ എല്‍.ആര്. ജോബി, കുവൈത്ത് നാഷനല്‍ പ്രസിഡന്റ് സോബി, സൗദി നാഷനല്‍ പ്രസിഡന്റ് ജോസഫ് സ്കറിയ, സെക്രട്ടറി സി.കെ. മുജീബ് റഹ്മാന്, ട്രഷറര്‍ ശംസുദ്ദീന്‍ ചെട്ടിപ്പടി എന്നിവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു. ഇന്ത്യക്കാരുള്ള എല്ലാ വിദേശ രാജ്യങ്ങളിലും ഒ.ഐ.ഒ.പി ആശയത്തോട് യോജിക്കുന്ന ആളുകളെ കോര്‍ത്തിണക്കി കമ്മിറ്റി രൂപവത്കരണവുമായി മുന്നോട്ടു പോകുകയാണെന്ന് ബിബിന്‍ പി. ചാക്കോ അറിയിച്ചു.
ഭാരവാഹികള്‍: അബ്ദുല്‍ റസാഖ് (പ്രസി.), രാജേഷ് അലക്സാണ്ടര്‍ (സെക്ര.), സാബു (ട്രഷ.), ഹാരിസ് കാവില്‍, തങ്കച്ചന് കുര്യന് (വൈ. പ്രസി.), അബ്ദുല്‍ അസീസ് മുക്കം, സജി കുര്യാക്കോസ് (ജോ.സെക്ര.), നജീമുദ്ദീന്, ബിജോയ് തോമസ്, സിറിയക് ടി. കുര്യന്, അനില്‍ സി. നായര്‍ (എക്സി. അംഗം). നേരത്തെ വണ്‍ ഇന്ത്യ വണ്‍ പെന്ഷന് ആർഎസ്എസിന്റെ സൃഷ്ടിയാണെന്ന് സംസ്ഥാന ഇന്റലിജൻസ് കണ്ടെത്തിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഇത് വസ്തുതാ വിരുദ്ധമാണെന്നാണ് ഇപ്പോഴത്തെ കമ്മറ്റി രൂപീകരണത്തിൽ നിന്ന് മനസ്സിലായത്.
Post Your Comments