അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷനാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കിയ തീരുമാനം കേരളത്തിലെ പാര്‍ട്ടിക്ക് ഗുണകരമാകുമെന്നും ആദ്യം കേട്ടപ്പോള്‍ സന്തോഷവും മതിപ്പും തോന്നിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ദേശീയ ഉപാദ്ധ്യക്ഷനെ തീരുമാനിക്കുന്നത് സംബന്ധിച്ച് സംസ്ഥാന പാര്‍ട്ടി പ്രസിഡന്റിനെ അറിയിക്കേണ്ടതാണെന്നും താന്‍ ആ ചര്‍ച്ചയുടെ ഭാഗമായിരുന്നില്ലെന്നും എം.ടി രമേശ് പറഞ്ഞു. കുമ്മനം രാജശേഖരനും പികെ കൃഷ്ണദാസും ദേശീയഭാരവാഹിത്വത്തിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു,അവരെ അര്‍ഹമായ രീതിയില്‍ പാര്‍ട്ടി ഇനിയും പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും രമേശ് പ്രതീക്ഷ പങ്കുവച്ചു.
അതേസമയം സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തല്ക്കാലം ഉദ്ദേശിക്കുന്നില്ലെന്ന് ശോഭാ സുരേന്ദ്രന് പറഞ്ഞതായി എം.ടി രമേശ് പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാകാം ഈ മാറിനില്ക്കല് എന്ന് കരുതുന്നതായും തല്ക്കാലം ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് ശോഭാ സുരേന്ദ്രന് ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞതായും എം.ടി രമേശ് പറഞ്ഞു.
Post Your Comments