പൗരാണിക കഥ ആസ്പദമാക്കിയുള്ള സൈ-ഫൈ വെബ് സീരീസ് നിർമിക്കാനൊരുങ്ങി ധോണിയുടെ നിര്‍മ്മാണക്കമ്ബനിയായ ധോണി എന്‍്റര്‍ടെയിന്മെന്റ് . 2019ല്‍ ‘റോര്‍ ഓഫ് ദി ലയണ്‍’ എന്ന പേരില്‍ ഒരു ഡോക്യുമെന്ററിയാണ് ധോണി എന്‍്റര്‍ടെയിന്മെന്റ് ആദ്യമായി നിര്‍മ്മിച്ചത്.
പുതുമുഖ എഴുത്തുകാരനായ ഒരാളുടെ പുസ്തകത്തെ ആധാരമാക്കിയാണ് ഈ സീരീസ് പുറത്തിറക്കുക. പുസ്തകം ഇതുവരെ പുറത്തിറക്കിയിട്ടില്ല. ആവേശജനകമായ ഒരു സീരീസാവും ഇതെന്ന് ധോണിയുടെ ഭാര്യയും പ്രൊഡക്ഷന്‍ കമ്ബനിയുടെ എംഡിയുമായ സാക്ഷി ധോണി അറിയിച്ചു.
“ഈ പുസ്തകം പൗരാണികമായ ഒരു സൈഫൈ കഥയാണ്. നിഗൂഢനായ ഒരു അഘോരിയെ ഒരു ഹൈടെക് സംവിധാനം തടവിലാക്കുന്നു. അഘോരി പുരാതനകാലത്തെ മിത്തുകളും നിലവിലെ വിശ്വാസങ്ങളും വരാനുള്ള കാര്യങ്ങളും വെളിപ്പെടുത്തുന്നു.”- സാക്ഷി ധോണി പറഞ്ഞു.
Post Your Comments