Latest NewsKeralaNews

ലൈഫ് മിഷന്‍ കേസ് ; യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍ അടക്കമുള്ളവരെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍ അടക്കമുള്ളവരെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ലൈഫ് മിഷന്‍ സിഇഒ, യുവി ജോസിനോട്, ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളുമായി ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്‍കിയിട്ടുണ്ട്. വടക്കാഞ്ചേരി പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാനാണ് നോട്ടീസ്. അടുത്തമാസം അഞ്ചിന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. ഫയലുകളെക്കുറിച്ച് വിശദീകരിക്കാന്‍ കഴിവുള്ള ഉദ്യോഗസ്ഥനും ഹാജരാകണം.

യൂണിടാക്കുമായുള്ള കരാര്‍ ആരുടെ നിര്‍ദ്ദേശം അനുസരിച്ചാണെന്നതിലും വിദേശ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം നടത്തുമ്പോള്‍ എന്തുകൊണ്ട് കേന്ദ്ര അനുമതി വാങ്ങിയില്ല എന്നതിലും യു വി ജോസില്‍ നിന്ന് വ്യക്തത തേടും.

അതേസമയം കഴിഞ്ഞ ദിവസം ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട് ലൈഫ് മിഷന്‍ തൃശ്ശൂര്‍ ജില്ലാ കോഡിനേറ്റര്‍ ലിന്‍സ് ഡേവിസിന്റെ ചോദ്യം ചെയ്തിരുന്നു. പത്ത് മണിക്കൂറാണ് ഡേവിസിനെ ചോദ്യം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button