Latest NewsKeralaNews

ലൈഫ് മിഷന്‍ അഴിമതി : സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി : ലൈഫ് മിഷന്‍ പദ്ധതിയില്‍ സിബിഐയുടെ എഫ്‌ഐആര്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അടിയന്തിരമായി ഹര്‍ജി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Read Also :“വിധി രാഷ്ട്രത്തിന്റെ മതേതര അടിത്തറയ്ക്ക് ഏറ്റ കടുത്ത ആഘാതം “ : രമേശ് ചെന്നിത്തല 

ലൈഫ് മിഷന്‍ കരാറില്‍ സര്‍ക്കാറിന് പങ്കില്ല. റെഡ് ക്രെസന്റും യൂണിടാകും ഫ്‌ളാറ്റ് നിര്‍മാണത്തിനുള്ള കരാറില്‍ എര്‍പ്പെട്ടത്. സിബിഐയുടെ എഫ്‌ഐആര്‍ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു.

അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണത്തിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സിബിഐ അന്വേഷണത്തിനെതിരെ അപ്പീല്‍ പോവാന്‍ നേരത്തെ മന്ത്രിസഭ തീരുമാനിച്ചിരുന്നു. അതിനു പിന്നാലെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

ദല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം അനുസരിച്ചാണ് രാജ്യത്തെ അഴിമതി കേസുകള്‍ സിബിഐ അന്വേഷിക്കുന്നത്. അഴിമതി കേസുകള്‍ അന്വേഷിക്കുന്നതിനായി കേരളം ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളും പൊതു അനുമതി സിബിഐക്ക് മുന്‍കൂട്ടി നല്‍കിയിട്ടുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button