തിരുവനന്തപുരം : ബാബറി മസ്ജിദ് തകര്‍ക്കല്‍ കേസില്‍ 32 പ്രതികളെയും വെറുതെവിട്ടതില്‍ പ്രതിഷേധം രേഖപ്പെടുത്തി സിപിഎം നേതാക്കളും. വിധിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ് ഇടത് നേതാക്കളായ എം. സ്വരാജ് എംഎല്‍എയും ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ പി എ മുഹമ്മദ് റിയാസും.
Read Also : ‘ബാബറി വിധി വേദനാജനകം, അപമാനകരം, അവിശ്വസനീയം’; പ്രതികരണവുമായി അബ്ദുന്നാസർ മഅദനി
‘വിധിന്യായത്തില്‍ ന്യായം തിരയരുത്. നീതിയെക്കുറിച്ച് ചിന്തിയ്ക്കുക പോലുമരുത്. ഇന്ത്യയില്‍ ഇപ്പോള്‍ ഇങ്ങിനെയാണ്’. എം സ്വരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അയോധ്യ വിധിക്ക് ശേഷം സ്വരാജ് പ്രതികരിച്ചത് അന്ന് വിവാദമായിരുന്നു. വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ??? . ഇതായിരുന്നു അന്ന് സ്വരാജ് പങ്കുവെച്ച ഫെയ്‌സ്ബുക്ക് കുറിപ്പ്. വിധി പറഞ്ഞ സുപ്രീംകോടതിയുടെ സത്യസന്ധതയ്ക്ക് എതിരെ പരസ്യമായി അവിശ്വാസം രേഖപ്പെടുത്തി എന്ന് കാണിച്ചായിരുന്നു ബിജെപി അന്ന് സ്വരാജിനെതിരെ പരാതി ഉന്നയിച്ചത്.
ഇന്ത്യ വീണ്ടും കൊല്ലപ്പെട്ടിരിക്കുന്നു. ഇതാ പുതിയ ഇന്ത്യ. അനീതിയുടെയും ആര്‍എസ്എസിന്റെയും ഇന്ത്യ എന്നാണ് മുഹമ്മദ് റിയാസ് കുറിച്ചത്.
Post Your Comments