കൊച്ചി: കേന്ദ്ര ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റി(ഐഡബ്ല്യുഎഐ)ക്കു വേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മ്മിച്ച രണ്ട് റോ റോ യാനങ്ങള്‍ കൈമാറി. അതോറിറ്റിക്കു വേണ്ടി 10 യാനങ്ങളാണ് കൊച്ചിയില്‍ നിര്‍മിക്കുന്നത്. ഇവയില്‍ എട്ടെണ്ണം റോ പാക്സ് യാനങ്ങളാണ്. ഔദ്യോഗിക കൈമാറല്‍ രേഖയില്‍ ഐഡബ്ല്യുഎഐ ഡയറക്ടര്‍ മാത്യു ജോര്‍ജ്, കൊച്ചിന് ഷിപ്യാര്ഡ് ലിമിറ്റഡ് ഓപറേഷന്‍സ് ഡയറക്ടര്‍ സുരേഷ് ബാബു എന്‍വി എന്നിവര്‍ ഒപ്പിട്ടു.
രാത്രിയും പകലും മുഴസമയം പ്രവര്‍ത്തിക്കുന്ന 56 മീറ്റര്‍ നീളമുള്ള റോ റോ യാനങ്ങള്‍ കൊച്ചി കപ്പല്‍ശാല തന്നെ രൂപകല്‍പ്പന ചെയ്തതാണ്. 15 ടിഇയു കണ്ടെയ്നറുകളും 30 യാത്രക്കാരേയും ഈ യാനം ഉള്‍ക്കൊള്ളും. അത്യാധുനിക നിലവാരത്തിലുള്ള ആശയവിനിമയ ഉപകരങ്ങളും, ട്രക്കുകളും വാഹനങ്ങളും എളുപ്പത്തില്‍ ലോഡു ചെയ്യാനും ഡിസ്ചാര്‍ജ് ചെയ്യാനും സൗകര്യമുള്ള ഓപ്പണ്‍ ഡെക്കും എട്ട് ജീവനക്കാര്‍ക്കുള്ള ശീതീകരിച്ച താമസസൗകര്യവും അടക്കമുള്ള സംവിധാനങ്ങള്‍ ഈ യാനങ്ങളിലുണ്ട്.
Post Your Comments