Latest NewsKeralaIndia

ആരാധനാലയങ്ങളുടെ ഭൂമി മറ്റുള്ളവർ കയ്യേറുന്നു, സംരക്ഷിക്കാൻ ഇടപെടണം: സുപ്രീംകോടതിയിൽ ഹർജിയുമായി മലയാളി

ന്യൂഡൽഹി: ആരാധനാലയങ്ങളുടെ ഭൂമി സംരക്ഷിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ മലയാളിയുടെ പൊതുതാൽപര്യ ഹർജി. മലയാളിയായ വാമന പ്രഭു എന്നയാളാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിവിധ ആരാധനാലയങ്ങൾക്ക് സംഭാവനയായി ലഭിക്കുന്ന ഭൂമി കൈയ്യേറപ്പെടുന്നു എന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നത്.

ഇത് തടയാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ക്ഷേത്രങ്ങളുടേയും വഖഫ് ബോർഡുകളുടേയും അടക്കം ഭൂമികളിലെ കൈയ്യേറ്റം ഹർജിക്കാരൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

ഇത് തടയുന്നതിന് നടപടി വേണമെന്നും ഇക്കാര്യത്തിൽ കൃത്യമായ നടപടികൾക്ക് അതത് സംസ്ഥാനങ്ങളിലെ സർക്കാരിനോട് നിർദ്ദേശിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. പല സംസ്ഥാനങ്ങളിലും ഭൂമാഫിയയാണ് ആരാധനാലയങ്ങളുടെ ഭൂമി കൈയ്യേറുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button