മുംബൈ: മഹാരാഷ്‌ട്ര പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും ശിവസേനാ നേതാവ് സഞ്‌ജയ് റാവത്ത് എം.പിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്‌ച സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് ശമനമാകുന്നില്ല. തൊട്ടുപിന്നാലെ ഭരണ സഖ്യത്തിന്റെ മുഖ്യശില്‍പിയും എന്‍.സി.പി. അധ്യക്ഷനുമായ ശരദ് പവാര്‍, മഹാരാഷ്ര്‌ട മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്‌ച നടത്തിയതാണ് അഭ്യൂഹങ്ങള്‍ക്കു ചൂടുപിടിപ്പിച്ചത്.
40 മിനിറ്റ് നീണ്ട കൂടിക്കാഴ്‌ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഫഡ്‌നാവിസുമായുള്ള കൂടിക്കാഴ്‌ച സ്‌ഥിരീകരിച്ച സഞ്‌ജയ് റാവുത്ത്, കൂടിക്കാഴ്‌ച നടത്തിയത് ശിവസേനയുടെ മുഖപത്രമായ “സാമ്‌ന”യുടെ അഭിമുഖത്തിന് വേണ്ടിയാണെന്നും, മുന്‍കൂട്ടി തീരുമാനിച്ച കൂടിക്കാഴ്‌ചയായിരുന്നുവെന്നും ഉദ്ധവ് താക്കറെ അറിഞ്ഞിരുന്നുവെന്നും പ്രതികരിച്ചിരുന്നു.
മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ സംസ്‌ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ ഫഡ്‌നാവിസിനെ കണ്ടുമുട്ടുന്നത് കുറ്റകരമാണോയെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പില്‍ ശിവസേനയും ബി.ജെ.പിയും സഖ്യകക്ഷികളായാണു മത്സരിച്ചതെങ്കിലും മുഖ്യമന്ത്രി സ്‌ഥാനത്തെച്ചൊല്ലി പിരിഞ്ഞു.
ഒടുവില്‍ പതിറ്റാണ്ടുകള്‍ നീണ്ട ബി.ജെ.പി ബന്ധം വിചേ്‌ഛദിച്ച് ശിവസേന എതിരാളികളായ എന്‍.സി.പിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. അതേസമയം ബിജെപിയും ശിവസേനയും വീണ്ടും ഒന്നിക്കുമോ എന്ന കാര്യത്തിലും രാഷ്ട്രീയ ലോകം ഉറ്റു നോക്കുകയാണ്.
Post Your Comments