ബെയ്ജിങ്: നഴ്സറി കുട്ടികള്‍ക്ക് വിഷം നല്‍കിയ സംഭവത്തില്‍ ചൈനയില്‍ ടീച്ചറെ വധശിക്ഷക്ക് വിധിച്ചു. വിഷം നല്കപ്പെട്ട കുട്ടികളില്‍ ഒരാള്‍ മരിച്ചിരുന്നു. ജിയാവോ നഗരത്തില്‍ 2019 മാര്‍ച്ച് 27നാണ് സംഭവം.
വാങ് യുന്‍ എന്ന അധ്യാപികക്കാണ് കോടതി ശിക്ഷ വിധിച്ചത്. പ്രഭാതഭക്ഷണം കഴിഞ്ഞയുടനെ കിന്‍റര്‍ഗാര്‍ട്ടനിലെ കുട്ടികളെ വിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഒരു കുട്ടി പത്തു മാസത്തോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞശേഷം ജനുവരിയിലാണ് മരിച്ചത്്. സഹപ്രവര്‍ത്തകയോടുള്ള വിരോധത്തിെന്റ പേരില്‍ കുട്ടികളുടെ ഭക്ഷണത്തില്‍ സോഡിയം ൈനട്രേറ്റ് കലര്‍ത്തിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
Post Your Comments