തിരുവനന്തപുരം: വിജിലൻസ് കസ്റ്റഡിയിലെടുത്ത ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ തിരികെ ഏൽപ്പിക്കാൻ സിബിഐ ആവശ്യപ്പെട്ടതിന് പിന്നാലെ സർക്കാരിനെതിരെ പരിഹാസവുമായി ശ്രീജിത് പണിക്കർ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ശ്രീജിത് പണിക്കർ സർക്കാരിനെതിരെ ട്രോളുമായി രംഗത്തെത്തിയത്.
കേന്ദ്ര ഏജൻസി അന്വേഷിക്കുന്ന കേസ് സംസ്ഥാന ഏജൻസി അന്വേഷിക്കേണ്ട എന്ന നിലപാട് ലൈഫ് മിഷൻ കേസിൽ മാത്രം പാലിക്കാത്ത സർക്കാർ വിജിലന്‍സിനെക്കൊണ്ട് ലൈഫുമായി ബന്ധപ്പെട്ട നിർണായക രേഖകളെല്ലാം കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഈ രേഖകളെല്ലാം ഇന്ന് രാവിലെ തന്നെ തിരികെ കൊണ്ടുവരാൻ സിബിഐ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ശ്രീജിത് പരിഹസവുമായി രംഗത്തെത്തിയത്.
ശ്രീജിത് പണിക്കരുടെ ഫേസ്ബുക് പോസ്റ്റ്:
“എടാ മോനേ, അതിങ്ങ് കൊണ്ടുവന്നേ…”
കേന്ദ്ര ഏജൻസി അന്വേഷിക്കുന്ന കേസ് സംസ്ഥാന ഏജൻസി അന്വേഷിക്കേണ്ട എന്നായിരുന്നു ഇതുവരെയുള്ള സംസ്ഥാനഭാഷ്യം. ലൈഫ്
മിഷൻ കേസിൽ മാത്രം നൈസായിട്ട് ഒരു മാറ്റം കൊണ്ടുവന്നിരുന്നു. സിബിഐ അന്വേഷിക്കുന്ന കേസിലെ വിജിലൻസ് അന്വേഷണം തുടരും എന്ന്.
എന്നാൽ സംഭവിച്ചതോ?
ലൈഫ് മിഷൻ ഓഫീസിൽ നിന്നും കഴിഞ്ഞ ദിവസം വിജിലൻസ് കൊണ്ടുപോയ രേഖകൾ ഒക്കെ ഭദ്രമായി ഇന്ന് രാവിലെ തന്നെ തിരികെ കൊണ്ടുവരാൻ സിബിഐ ആവശ്യപ്പെട്ടിരിക്കുന്നു!
ദുരവസ്ഥ!
Post Your Comments