ചെന്നൈ: അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാര ചടങ്ങുകളിൽ സിനിമാ താരം അജിത് പങ്കെടുക്കാത്തതിന്റെ പശ്ചാത്തലത്തിൽ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി എസ്പിബിയുടെ മകനും ഗായകനുമായ എസ് പി ചരൺ. എസ്പിബിയുടെ മരണത്തെ തുടർന്നുണ്ടായ അഭ്യൂഹങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അജിത് എന്റെ നല്ല സുഹൃത്താണ്. അച്ഛനുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. അജിത് വിളിക്കുകയോ സംസ്കാര ചടങ്ങുകളിൽ സംബന്ധിക്കുകയോ ചെയ്തോ എന്ന് ഞാൻ എന്തിനാണ് മറുപടി പറയേണ്ടതെന്ന് ചരൺ ചോദിക്കുകയുണ്ടായി.
Read also: സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐ.എം.എ.
അജിത് വിളിച്ചോ, അല്ലെങ്കിൽ സന്ദർശനം നടത്തിയോ എന്നതല്ല ഇപ്പോഴത്തെ പ്രശ്നം. ഞങ്ങൾക്ക് അച്ഛനെ നഷ്ടമായി. ആരാധകർക്കും അദ്ദേഹത്തെ നഷപ്പെട്ടു. അജിത് ഇക്കാര്യത്തിൽ എന്തു ചെയ്തു എന്നതിനെക്കുറിച്ചു സംസാരിക്കേണ്ട ആവശ്യമില്ല. അച്ഛന്റെ വിയോഗം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും കരകയറാന്‍ ഞങ്ങൾ കുടുംബാംഗങ്ങൾക്ക് കുറച്ചു സമയം വേണം. ദയവായി അതിന് ഞങ്ങളെ അനുവദിക്കൂ എന്നും ചരൺ അഭ്യർത്ഥിച്ചു.
Post Your Comments