KeralaMollywoodLatest NewsNewsEntertainment

ഭാഗ്യലക്ഷ്മിയ്ക്ക് പിന്നാലെ മോഹൻലാലിനെക്കുറിച്ചു ശാന്തിവിള ദിനേശ്; ആന്റണി പെരുമ്ബാവൂര്‍ മോഹന്‍ലാലിന്റെ ആരാണ്?

എന്തിനാ എം ബി എയ്ക്കൊക്കെ പോകുന്നേ ആന്റണി പെരുമ്ബാവൂരിന് പഠിച്ചാല്‍ മതി എന്നു ഞാന്‍ പറയും.

നടി ഭാഗ്യലക്ഷ്മിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചു പറഞ്ഞ പരാമർശത്തിന്റെ പേരിൽ വിവാദത്തിൽ ആയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച മോഹൻലാലിനെയും ആന്റണി പെരുമ്പാവൂരിനെയും കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണ്.

ലൈറ്റ് ക്യാമറ ആക്ഷന്‍ എന്ന് പേരുളള തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരുടേയും ബന്ധത്തെ കുറിച്ച്‌ സംവിധായകന്‍ പറയുന്നത്. ‘ആന്റണി പെരുമ്ബാവൂര്‍ മോഹന്‍ലാലിന്റെ ഡ്രൈവറായി വരുന്ന കാലത്ത് മോഹന്‍ലാലിനെ ശരിക്കും മുടിപ്പിച്ചിരുന്ന സുഹൃത്തുക്കളാണ് ഉണ്ടായിരുന്നത്. ആന്റണി വന്നതോട് കൂടി മോഹന്‍ലാലിന്റെ ജീവിതത്തില്‍ ശരിക്കും ഒരു ഡിസിപ്ലിന്‍ വന്നു. ആന്റണി തീരുമാനിക്കും പ്രതിഫലം, ആന്റണി കഥ കേള്‍ക്കും ആന്റണി ഓക്കെ പറഞ്ഞാലേ മോഹന്‍ലാല്‍ ആ കഥ കേള്‍ക്കു. അതുകൊണ്ടുള്ളൊരു ഗുണം എന്താണെന്ന് വെച്ചാല്‍ മോഹന്‍ലാല്‍ അതുവരെ ഉണ്ടാക്കിയതിനേക്കാള്‍ പതിന്മടങ്ങ് സാമ്ബത്തിക സുരക്ഷിതത്വം ഉണ്ടാക്കാന്‍ കഴിഞ്ഞൂവെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്തിനാ എം ബി എയ്ക്കൊക്കെ പോകുന്നേ; ആന്റണി പെരുമ്ബാവൂരിന് പഠിച്ചാല്‍ മതി എന്നു ഞാന്‍ പറയും.

ദിവസങ്ങള്‍ക്ക് മുമ്ബായിരുന്നു ആന്റണി പെരുമ്ബാവൂരിന്റെ മകളുടെ വിവാഹ നിശ്ചയം. ക്രിസ് റ്റ്യന്‍ കമ്മ്യൂണിറ്റിയില്‍ കുമ്ബാരി എന്നൊരു കാര്യമുണ്ട്. രക്ഷകര്‍ത്താവ് എന്നുളള പദവി. എനിക്ക് തോന്നുന്നു ആന്റണിയുടെ മക്കളുടെ കൂമ്ബരി മോഹന്‍ലാല്‍ ആണെന്ന്. ആ കൊവിഡ് കാലത്ത് പെരുമ്ബാവൂരിലെ ഒരു ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാലും ഭാര്യ സുചിത്രയും മകന്‍ പ്രണവും പങ്കെടുത്തിരുന്നു. ആ ചിത്രങ്ങള്‍ എനിക്കൊരാള്‍ അയച്ച്‌ തന്നിരുന്നു. ആ ചിത്രത്തില്‍ ആന്റണി പെരുമ്ബാവൂരിനെ കണ്ടപ്പോള്‍ എനിക്ക് അതിശയം തോന്നി. തന്റെ എല്ലാമെല്ലാമായ മോഹന്‍ലാല്‍ മകളുടെ വിവാഹനിശ്ചയത്തിന്റെ പേപ്പര്‍ വായിക്കുന്ന ദൃശ്യം കണ്ടപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷം തോന്നി അത്’- ശാന്തിവിള ദിനേശ് വിഡിയായില്‍ പറയുന്നു.

ആന്റണി പെരുമ്ബാവൂരിന്റെ ആരാണ് മോഹന്‍ലാല്‍ എന്ന തമ്ബ് നെയിലോടെ പങ്കുവെച്ച വീഡിയോ ചർച്ചയായിക്കഴിഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button