KeralaMollywoodLatest NewsNewsEntertainment

കട്ടുണ്ടാക്കിയത് മുഴുവന്‍ നിങ്ങള്‍ മരിക്കുമ്ബോള്‍ അങ്ങനെയങ്ങ് കൊണ്ട് പോകാന്‍ പറ്റുമോ ?

പാവങ്ങളുടെ പണമാണിത്. നമ്മുടെ രാജ്യം പാവങ്ങളുടേതാണ്. 48 കോടി മുടക്കി പണിത ഫ്ലൈഓവര്‍ ഇനി 20 കോടി കൂടി മുടക്കി പൊളിച്ചു പണിയുകയാണ്

അഴിമതി വീരനായ പഞ്ചായത്ത് പ്രസിഡന്റ് പടുത്തുയര്‍ത്തിയ പാലം ഉദ്ഘാടന ദിനം തകര്‍ന്ന കഥ പറഞ്ഞ ‘ പഞ്ചവടിപ്പാല’വുമായി കെ.ജി. ജോര്‍ജ് 36 വര്‍ഷങ്ങള്‍ക്ക് മുമ്ബ് സെപ്റ്റംബര്‍ 28 എത്തിയിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ദിവസം മറ്റൊരു പാലം പൊളിക്കല്‍ നടന്നു. കേരളം രാഷ്ട്രീയത്തിലെ അഴിമതികളെ തുറന്നു കാട്ടി. വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഇറങ്ങിയ പഞ്ചവടിപ്പാലത്തിന്റെ കാലിക പ്രസക്തിയ്ക്ക് യാതൊരു മങ്ങലേറ്റിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് സംവിധായകന്‍ ജിസ് ജോയ്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ജിസ് ജോയ് തന്റെ നിലപാട് വ്യക്തമാക്കുന്നത്.

ചില രാഷ്ട്രീയ നേതാക്കളുടെയും വ്യക്തികളുടെയും അറിയപ്പെടുന്ന ആളുകളുടെയുമൊക്കെ ചില തെറ്റുകളെ തിരുത്താന്‍ കൂടിയുള്ള ഉപകരണമായിട്ടാണ് ഒളിഞ്ഞിരിക്കുന്ന തമാശയ്ക്കപ്പുറം കാര്‍ട്ടൂണിനെ കാണുന്നതെന്ന് പണ്ട് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ സാര്‍ പറയുന്നത് കേട്ടിട്ടുണ്ടെന്ന് പറഞ്ഞ ജിസ് ജോയ് രാഷ്ട്രീയക്കാരെ വിമർശിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ….

‘ 365 ദിവസമുണ്ടായിട്ടും കൃത്യമായി ഒരു സെപ്റ്റംബര്‍ 28 തന്നെ വേണ്ടി വന്നു പാലം പൊളിക്കല്‍ ആരംഭിക്കാനായിട്ട്. ഇത് അഴിമതി നേതാക്കന്‍മാര്‍ക്ക് നേരെ കാലം കരുതിവച്ചിരുന്ന ഒരു കാര്‍ട്ടൂണ്‍ ആയിട്ടാണ് എനിക്ക് തോന്നുന്നത്. ഞങ്ങള്‍ ആരും നിങ്ങളെ വീട്ടില്‍ നിന്നും നിര്‍ബന്ധിച്ചിറക്കി കൊണ്ട് വന്നിട്ട് നിങ്ങള്‍ ഈ നാട് നന്നാക്കണമെന്നോ ഭരിക്കണമെന്നോ പറഞ്ഞിട്ടില്ല. നിങ്ങള്‍ സ്വയം ഇഷ്ടത്തിന് സാമൂഹ്യ സേവനവും രാഷ്ട്ര സേവനവും നടത്താന്‍ വേണ്ടി വന്നവരാണ്. അതുകൊണ്ട്, അത് സത്യസന്ധമായി ഇനിയെങ്കിലും ചെയ്തൂടേ ? എന്നെങ്കിലും രാഷ്ട്രീയമൊക്കെ ഒതുക്കിവച്ച്‌ ജീവിതത്തിന്റെ വിശ്രമവേളയില്‍ ഒരു ചാരു കസേരയില്‍ ചാഞ്ഞിരുന്നിട്ട് നിങ്ങള്‍ ആലോചിക്കില്ലേ, അല്ലെങ്കില്‍ മനസാക്ഷി നിങ്ങളോട് ചോദിക്കില്ലേ അധികാരം കൈയ്യിലുണ്ടായിരുന്നിട്ടും സത്യസന്ധമായി ഈ നാടിന് വേണ്ടി എന്താണ് ചെയ്തതെന്ന്.? അല്ലെങ്കില്‍ കട്ടുണ്ടാക്കിയത് മുഴുവന്‍ നിങ്ങള്‍ മരിക്കുമ്ബോള്‍ അങ്ങനെയങ്ങ് കൊണ്ട് പോകാന്‍ പറ്റുമോ ? ‘ ജിസ് ജോയ് ചോദിക്കുന്നു.

‘ പാവങ്ങളുടെ പണമാണിത്. നമ്മുടെ രാജ്യം പാവങ്ങളുടേതാണ്. 48 കോടി മുടക്കി പണിത ഫ്ലൈഓവര്‍ ഇനി 20 കോടി കൂടി മുടക്കി പൊളിച്ചു പണിയുകയാണ്. ഇത് കണ്ണീരിന്റെയും വിയര്‍പ്പിന്റെയും ദുഃഖത്തിന്റെയും പണമാണ്. ഇനി ഈ പാലത്തിന്റെ പണി കഴിയുമ്ബോഴെങ്കിലും അത് നല്ല കാലത്തിലേക്കുള്ള, അഴിമതിരഹിതരും സത്യസന്ധരും നാടിനെ സേവിക്കുന്നതുമായ സാമൂഹ്യപ്രവര്‍ത്തകരിലേക്കുമുള്ള കടത്തുപാലമാകട്ടെ പാലാരിവട്ടം പാലം ‘ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button