
ആസിഫ് അലി ജിസ് ജോയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണ്ണമിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ഇവർ ഒന്നിക്കുന്ന ചിത്രം ത്രില്ലർ ഗണത്തിൽ പെടുന്നതെന്നാണ് സൂചന.
ആന്റണി വർഗീസ് പെപ്പെ, നിമിഷ സജയൻ, റെബ മോണിക്ക എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. നീണ്ട താരനിരയില്ലാത്ത ഇല്ലാത്ത ചിത്രത്തിൽ ആറോ ഏഴോ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയായിരിക്കും കഥ സഞ്ചരിക്കുന്നതെന്ന് ജിസ് ജോയ് പറഞ്ഞു. ബോബി-സഞ്ജയുടെ കഥയ്ക്ക് സംവിധായകൻ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. സെൻട്രൽ പിക്ചേഴ്‌സാണ് ചിത്രത്തിന്റെ നിർമാണം.
Post Your Comments