ന്യൂഡൽഹി: ചൈനീസ് കപ്പലുകളുടെ നീക്കങ്ങളടക്കം നിരീക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മാലിദ്വീപിന് ഡോണിയർ നൽകി ഇന്ത്യ.
Read Also : കോവിഡ് പ്രതിസന്ധിയ്ക്കിടെ വിദേശത്ത് തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഒരു സന്തോഷവാർത്ത
ഇന്ത്യയും മാലിദ്വീപും ഇന്ത്യൻ മഹാസമുദ്രത്തിൽ നടത്തുന്ന സംയുക്ത നിരീക്ഷണം ശക്തിപ്പെടുത്താനാണ് വിമാനം ഉപയോഗിക്കുക. വിമാനത്തിന്റെ പൈലറ്റുമാരും എഞ്ചിനീയർമാരും അടക്കമുള്ള ഏഴു പേർക്ക് ഇന്ത്യൻ നാവിക സേന പരിശീലനം നൽകിയിയിട്ടുണ്ട്. മാലിദ്വീപും കേന്ദ്ര സർക്കാരുംതമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഡോണിയർ വിമാനം കൈമാറിയിട്ടുള്ളത്.
അനധികൃത മത്സ്യബന്ധനം, മയക്കു മരുന്ന് കടത്ത്, മനുഷ്യക്കടത്ത് എന്നിവ തടയാനും വിമാനം ഉപയോഗിക്കുമെന്നാണ് വിവരം. ഭീകര വിരുദ്ധ നീക്കങ്ങൾക്കും ഡോണിയർ വിമാനം ഉപയോഗിക്കാം.
Post Your Comments