ന്യൂഡല്‍ഹി : ഒക്ടോബര്‍ 20 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി. ലോകത്തെ ഏറ്റവും വലിയ എയര്‍ലൈന്‍ ശൃംഖലകളില്‍ ഒന്നായ ജര്‍മനിയുടെ ലുഫ്താന്‍സയാണ് സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 20 വരെയുള്ള ഇന്ത്യയില്‍ നിന്നുള്ള എല്ലാ ഫ്‌ലൈറ്റുകളും റദ്ദാക്കി. നിലവില്‍ രാജ്യത്ത് സര്‍വീസ് നടത്താന്‍ അനുവദിക്കപ്പെട്ടിട്ടുള്ള ഫ്‌ലൈറ്റുകളുടെ എണ്ണത്തെ ചൊല്ലി സര്‍ക്കാരുമായുണ്ടായ തര്‍ക്കമാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണം.
Read Also : സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ? തീരുമാനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
ഒക്ടോബറിലേക്കുള്ള തങ്ങളുടെ ഫ്‌ലൈറ്റ് ഷെഡ്യൂള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിരസിച്ചതിനാലാണ് സെപ്റ്റംബര്‍ 30 നും ഒക്ടോബര്‍ 20 നും ഇടയില്‍ ജര്‍മനിയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കുന്നതെന്ന് ലുഫ്താന്‍സ എയര്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു.
ലുഫ്താന്‍സ നിലവില്‍ ആഴ്ചയില്‍ ഇന്ത്യയ്ക്കും ജര്‍മനിയ്ക്കും ഇടയില്‍ നടത്തുന്നത് 20 സര്‍വീസുകള്‍ ആണെന്ന് വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശിയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments