തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ? തീരുമാനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ . സമരങ്ങളും പ്രക്ഷോഭങ്ങളും ജനാധിപത്യത്തില്‍ പാലിക്കപ്പെടണം. നേരിടുന്ന സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് സമരത്തിലും നിയന്ത്രണം വേണം. ആള്‍ക്കൂട്ടം ഒഴിവാക്കണം. സഹകരിക്കണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിച്ചു.ലോക്ക് ഡൗണിന് ശേഷം വിവിധ മേഖലകള്‍ തുറന്നു. അസംഘടിത മേഖലയ്ക്ക് ഇത് ആവശ്യമാണ്. കമ്‌ബോളത്തിലും റീട്ടെയില്‍ കടകളിലും തുടക്കത്തിലെ ജാഗ്രതയ്ക്ക് കുറവുണ്ടായി. ദൂഷ്യഫലം പ്രത്യക്ഷത്തില്‍ കാണുന്നു. നിലവിലെ സംവിധാനത്തിനൊപ്പം പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ഇടപെടണം.
Read Also : സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍
നിലവിലെ സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് എല്ലാ ഭാഗത്ത് നിന്നും പ്രവര്‍ത്തനം വേണം. അണികളെ ജാഗ്രത പെടുത്താന്‍ നേതൃത്വം തയ്യാറാവണം. നാടിനെയും ജനത്തെയും സംരക്ഷിക്കുന്ന പ്രവര്‍ത്തനമേ ഉണ്ടാകാവൂ.
ഏകീകൃതമായി കൊവിഡിനെ പ്രതിരോധിക്കാന്‍ മാനദണ്ഡം പാലിക്കണമെന്ന കാര്യത്തില്‍ എല്ലാവരും യോജിച്ചു. ഈ സാഹചര്യം നേരിടാന്‍ ഇപ്പോഴത്തെ ഘട്ടത്തില്‍ ലോക്ക്ഡൗണ്‍ പരിഹാരമല്ലെന്ന് ചൂണ്ടിക്കാട്ടി. അതിനോട് എല്ലാവരും യോജിച്ചു. പരിപാടികള്‍ നടക്കുമ്‌ബോള്‍ നിശ്ചിത എണ്ണം ആളുകളേ പങ്കെടുക്കാവൂ. അതില്‍ വിവാഹമായാലും മരണമായാലും സാമൂഹികമായ മറ്റ് ചടങ്ങായാലും രാഷ്ട്രീയ പരിപാടിയായാലും ഇതിലെല്ലാം പങ്കെടുക്കുന്നവരുടെ എണ്ണം സര്‍ക്കാര്‍ തീരുമാനിക്കും.
Post Your Comments