കൊളംബോ: ശ്രീലങ്കയില്‍ കന്നുകാലി കശാപ്പിന് നിരോധനം. നിയമം പ്രാബല്യത്തില്‍ വരുത്താന്‍ ആവശ്യമായ നിയമഭേദഗതി കൊണ്ടുവരുന്നതിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.നേരത്തെ, കന്നുകാലി കശാപ്പ് നിരോധിക്കുന്നതിനുള്ള പ്രധാനമന്ത്രി രാജപക്സെയുടെ നിര്‍ദേശം ഭരണകക്ഷിയായ എസ്എല്‍പിപി അംഗീകരിച്ചിരുന്നു.
കാര്‍ഷിക മേഖലയെ അടിസ്ഥാനമാക്കിയുള്ള സമ്പദ്വ്യവസ്ഥയുള്ള ഒരു രാജ്യം എന്ന നിലയില്‍, ശ്രീലങ്കയിലെ ഗ്രാമീണ ജനതയുടെ ഉപജീവനമാര്‍ഗം വികസിപ്പിക്കുന്നതിന് കന്നുകാലി വിഭവത്തിന്റെ സംഭാവന വളരെ വലുതാണെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം, മാംസം ഭക്ഷിക്കുന്നവര്‍ക്ക് ബീഫ് ഇറക്കുമതി ചെയ്യുമെന്നും ആവശ്യക്കാര്‍ക്ക് ഇത് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേർത്തു.
Post Your Comments