വാഷിംഗ്ടണ്‍ ഡിസി : ലോകത്ത് കോവിഡ് ബാധിച്ചുള്ള മരണങ്ങൾ 10ലക്ഷം കടന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്ത് വിട്ട കണക്കുകൾ പ്രകാരം 1,006,090 പേരാണ് ഇതുവരെ മരിച്ചത്. ആഗോള തലത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 33,542,653 ആയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പുതിയതായി 229,486 രോഗബാധിതരായപ്പോള്‍, 24 മണിക്കൂറിനിടെ 3,798 പേരാണ് മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 24,871,789ആയി ഉയർന്നു. 7,664,774 പേരാണ് രോഗം ബാധിച്ച് ഇനി ചികിത്സയിലുള്ളത്. ഇതില്‍ 65,403 പേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Also read : റോക്കറ്റ് ആക്രമണത്തിൽ അഞ്ചുപേര്‍ കൊല്ലപ്പെട്ടു.
കോവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, കൊളംബിയ, പെറു, സ്പെയിന്, മെക്സിക്കോ, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിലുള്ളത്. അമേരിക്ക-7,361,387, ഇന്ത്യ-6,143,019, ബ്രസീല്‍-4,748,327, റഷ്യ-1,159,573, കൊളംബിയ-818,203, പെറു-808,714, സ്പെയിന്-748,266, മെക്്സിക്കോ-730,317, അര്‍ജന്റീന-723,132, ദക്ഷിണാഫ്രിക്ക-671,669 എന്നിങ്ങനെയാണ് ആദ്യ പത്തിലെ കോവിഡ് ബാധിതരുടെ എണ്ണം. ഈ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം അമേരിക്ക-209,777, ഇന്ത്യ-96,351, ബ്രസീല്‍-142,161, റഷ്യ-20,385, കൊളംബിയ-25,641, പെറു-32,324, സ്പെയിന്-31,411, മെക്സിക്കോ-76,430, അര്‍ജന്റീന-16,113, ദക്ഷിണാഫ്രിക്ക-16,586.
Post Your Comments