മഞ്ചേരി: കോവിഡ് ഭേദമായ ഗര്‍ഭിണിക്ക് സര്‍ക്കാര്‍ ആശുപത്രികളിലുള്‍പ്പെടെ 14 മണിക്കൂര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ ദാരുണമായി മരിച്ച സംഭവത്തിൽ വിശദീകരണവുമായി മെഡിക്കൽ കോളേജ് .
ഗര്‍ഭസ്ഥശിശുക്കള്‍ മരിച്ച സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിെന്‍റ പ്രാഥമിക റിപ്പോര്‍ട്ട്. യുവതിയെ ശനിയാഴ്ച പുലര്‍െച്ച അഞ്ചിന് അഡ്മിറ്റ് ചെയ്ത് ചികിത്സ നല്‍കിയിരുന്നു. യുവതിയുടെയും ഗര്‍ഭസ്ഥശിശുക്കളുടെയും ആരോഗ്യനില തൃപ്തികരമായിരുന്നു. പ്രസവം തുടങ്ങാനുള്ള ലക്ഷണമൊന്നും ഇല്ലായിരുന്നു. കോവിഡ് ആശുപത്രിയായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യാന്‍ തീരുമാനിച്ചു. വാഹനസൗകര്യം ഒരുക്കാമെന്നും അറിയിച്ചു.
Read Also : എന്‍ 95 മാസ്കിനുള്ളില്‍ ഒളിപ്പിച്ചു സ്വര്‍ണക്കടത്ത് ; യുവാവ് പിടിയിൽ
എന്നാല്‍, കോട്ടപ്പറമ്ബ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്താല്‍ മതിയെന്നും സ്വന്തം വാഹനത്തില്‍ പോകാമെന്നുമാണ് കുടുംബം മറുപടി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ല മെഡിക്കല്‍ ഓഫിസറും സമാന്തരമായി ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. രണ്ട് ഡെപ്യൂട്ടി ഡി.എം.ഒമാരാണ് ചൊവ്വാഴ്ച മെഡിക്കല്‍ കോളജിലെത്തി ഇത് തയാറാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ജില്ല കലക്ടര്‍ ആശുപത്രി സൂപ്രണ്ടിനും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് ബുധനാഴ്ച മറുപടി നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ എം.പി. ശശി പറഞ്ഞു.
അതേസമയം, പ്രിന്‍സിപ്പലിെന്‍റ അന്വേഷണ റിപ്പോര്‍ട്ട് തള്ളി കുട്ടികളുടെ കുടുംബം. ആരോഗ്യവകുപ്പ് തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ തയാറാകുന്നില്ല. പ്രിന്‍സിപ്പല്‍ ഏകപക്ഷീയമായാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. തങ്ങളുടെ മൊഴി എടുത്തിട്ടില്ലെന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്നും പിതാവ് എന്‍.സി. മുഹമ്മദ് ശരീഫ് പറഞ്ഞു.
Post Your Comments