ബാക്കൂ: അതിര്‍ത്തിയെ ചൊല്ലി ഇരു രാജ്യങ്ങളിലേയും പട്ടാളക്കാര്‍ തമ്മില്‍ പോരാട്ടം, അസര്‍ബൈജാനും അര്‍മേനിയയും തമ്മിലുള്ള പോരാട്ടമാണ് രൂക്ഷമായിരിക്കുന്നത്. ഇസ്ലാമിക രാജ്യമായ അസര്‍ബൈജാനും ക്രൈസ്തവ ഭൂരിപക്ഷമായ അര്‍മേനിയയും തമ്മിലാണ് പോരാട്ടം നടക്കുന്നത്. ഒരാഴ്ചയായി നടക്കുന്ന റോക്കറ്റാക്രമങ്ങളിലും മിസൈല്‍ ആക്രമണങ്ങളിലുമായി ആകെ 67 പേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തുര്‍ക്കിയുടെ പിന്തുണയോടെയാണ് അസര്‍ബൈജാന്‍ ആക്രമണം നടത്തുന്നത്. റഷ്യയാണ് അര്‍മേനിയയ്ക്ക് സൈനിക സഹായം നല്‍കിക്കൊണ്ടിരിക്കുന്നത്. അതിര്‍ത്തിപ്രദേശമായ നാഗോര്‍ണീ കരാബാഗയെ ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് യുദ്ധത്തിലേയ്ക്ക് നീക്കിയത്. ഇതിനിടെ മേഖലയിലെ സമാധാനം നിലനിര്‍ത്തണമെന്ന് ചൈന പ്രസ്താവന ഇറക്കിയിട്ടുണ്ട്.
അര്‍മേനിയയിലെ നാഗോര്‍ണീ കരാബാഗയ്ക്ക് വേണ്ടിയുള്ള പോരാട്ടം 2016ലും നടന്നിരുന്നു. മേഖലയില്‍ മുപ്പതിനായിരം പേരെ കൊന്നൊടുക്കിയ 1990ലെ യുദ്ധത്തിന് ശേഷം പ്രദേശം അസര്‍ബാജാനില്‍ നിന്നും സ്വതന്ത്ര്യമായി നില്‍ക്കുകയായിരുന്നു. അസര്‍ബൈജാനാണ് ആക്രമണം ആരംഭിച്ചതെന്ന് അര്‍മേനിയ ആരോപിച്ചു.
Post Your Comments