Latest NewsNewsInternational

തര്‍ക്കപ്രദേശത്ത് സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം : 23 പേര്‍ കൊല്ലപ്പെട്ടു : നിരവധി പേര്‍ക്ക് പരിക്ക് : ഇരുഭാഗത്തും ആള്‍നാശം

യെരേവാന്‍: തര്‍ക്കപ്രദേശത്ത് സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം , 23 പേര്‍ കൊല്ലപ്പെട്ടു . അര്‍മേനിയയിലെ തര്‍ക്കപ്രദേശമായ നഗോര്‍ണോ- കറാബാഖിലാണ് സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച അര്‍മേനിയന്‍- അസൈര്‍ബൈജാന്‍ സൈന്യങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. 16 അര്‍മേനിയന്‍ വിഘടനവാദി പോരാളികളാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. 100 കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിമത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരു ഭാഗത്തും ആള്‍നാശമുണ്ടായിട്ടുണ്ട്.

Read Also : ഇന്ത്യ-ചൈന അതിര്‍ത്തിയിലേയ്ക്ക് കൂടുതല്‍ യുദ്ധടാങ്കുകളും സൈനികരേയും വിന്യസിച്ച് ഇന്ത്യ : പ്രകോപനം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിയ്ക്കാന്‍ തയ്യാറെടുത്ത് ഇന്ത്യ : മുകളില്‍ നിന്നുള്ള നിര്‍ദേശത്തിന് കാത്തു നില്‍ക്കേണ്ടെന്ന് കേന്ദ്രം

അര്‍മേനിയന്‍ സ്ത്രീയും കുഞ്ഞും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ അഞ്ചംഗ അസര്‍ബൈജാനി കുടുംബവും അര്‍മേനിയന്‍ വിമതര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം.
ഞായറാഴ്ച രാവിലെയോടെയാണ് തര്‍ക്കപ്രദേശത്ത് അര്‍മേനിയ- അസര്‍ബൈജാന്‍ സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം ആരംഭിക്കുന്നത്. അര്‍മേനിയ സൈനിക നിയമം പ്രഖ്യാപിക്കുകയും തര്‍ക്ക പ്രദേശത്ത് സൈന്യത്തെ വിന്യസിക്കുകയും ചെയ്തതിന് പിന്നാലെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നത്.

ഇരു രാജ്യങ്ങളും തമ്മില്‍ ഞായറാഴ്ച വ്യാപകമായ വെടിവെയ്പും ഉണ്ടായിട്ടുണ്ട്. സംഘര്‍ഷം വഷളായതിനും ഇരു രാജ്യങ്ങളും പരസ്പരം പഴിചാരുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നത്. ഇതാണ് ആള്‍നാശത്തിലേക്ക് നയിച്ചിട്ടുള്ളത്.

shortlink

Post Your Comments


Back to top button