Latest NewsNewsIndia

പാകിസ്ഥാനും ചൈനയും വിറയ്ക്കും… വന്‍ തോതില്‍ ആയുധശേഖരണവുമായി ഇന്ത്യ : ഇന്ത്യയുടെ കൈവശം ബ്രഹ്മോസും നിര്‍ഭയയും അടക്കുള്ള അത്യാധുനിക മിസൈലുകള്‍ 

ന്യൂഡല്‍ഹി : പാകിസ്ഥാനും ചൈനയും വിറയ്ക്കും… വന്‍ തോതില്‍ ആയുധശേഖരണവുമായി ഇന്ത്യ . ഇന്ത്യയുടെ കൈവശം ബ്രഹ്മോസും നിര്‍ഭയയും അടക്കുള്ള അത്യാധുനിക മിസൈലുകള്‍. നേര്‍ക്കുനേര്‍ ചൈന വന്നാല്‍ ഉടനടി പ്രയോഗിക്കാന്‍ ബ്രഹ്മോസും നിര്‍ഭയും ആകാശും അടക്കമുള്ള മിസൈലുകള്‍ ഇന്ത്യയും വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. 500 കി.മീ ദൂരപരിധിയുള്ള ബ്രഹ്മോസ്, 800 കി.മീ ദൂരപരിധിയുള്ള നിര്‍ഭയ് തുടങ്ങിയ ക്രൂയിസ് മിസൈലുകളും സര്‍ഫസ് ടു എയര്‍ മിസൈലായ ആകാശും അതിര്‍ത്തിയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ ലക്ഷ്യസ്ഥാനങ്ങളെ ഭേദിക്കാന്‍ തയാറാക്കി നിര്‍ത്തിയിരിക്കുകയാണ്.

Read Also :ബംഗലൂരു ലഹരിക്കടത്ത് കേസ് : യുവതികളെ പ്രണയത്തില്‍ കുടുക്കിലഹരി കടത്താന്‍ ഉപയോഗിച്ചു

ചൈനയുടെ സിന്‍ജിയാങ്, ടിബറ്റന്‍ മേഖലകളില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) സൈന്യം വിന്യസിച്ചിരിക്കുന്ന മിസൈലുകളെ തടുക്കാനാണ് ഇന്ത്യയും ഈ മിസൈലുകളെ പുറത്തിറക്കിയിരിക്കുന്നത്. പിഎല്‍എയുടെ മിസൈലുകള്‍ക്ക് 2000 കിലോമീറ്ററോളം ദൂരപരിധിയുണ്ടെങ്കിലും ഇന്ത്യയുടെ സൂപ്പര്‍സോണിക് ബ്രഹ്മോസ്, സബ്‌സോണിക് നിര്‍ഭയ്, ആകാശ് എന്നിവ മതി അവയെ തടുക്കാനെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ടിബറ്റിലെയും സിന്‍ജിയാങ്ങിലെയും വ്യോമതാവളങ്ങളെ ലക്ഷ്യമിടാനും ഇതുമതിയാകും.

സുഖോയ് എസ്യു-30 എംകെഐ യുദ്ധവിമാനത്തില്‍നിന്ന് വിക്ഷേപിക്കാവുന്ന തരത്തില്‍ ആവശ്യമായ എണ്ണം ബ്രഹ്മോസ് മിസൈലുകള്‍ ഇന്ത്യ ലഡാക്ക് മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. വേണമെങ്കില്‍ കാര്‍ നിക്കോബാര്‍ വ്യോമതാവളത്തില്‍നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലെ യുദ്ധക്കപ്പലിനെയും ഇവ ലക്ഷ്യമിടും.

അതേസമയം, അക്‌സായ് ചിന്നില്‍ മാത്രമല്ല, യഥാര്‍ഥ നിയന്ത്രണരേഖയിലെ (എല്‍എസി) 3488 കിലോമീറ്റര്‍ വരുന്ന അതിര്‍ത്തിയിലുള്ള കഷ്ഗര്‍, ഹോട്ടന്‍, ലാസ, ന്യിന്‍ങ്ചി മേഖലകളിലും ചൈനീസ് സേന ആയുധവ്യൂഹം വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button