KeralaLatest NewsNews

ആംനസ്റ്റിക്കെതിരായ നിലപാട്: ഫാഷിസത്തിന്റെ ഭീകരമുഖമെന്ന് എസ്ഡിപിഐ, രാജ്യത്തെ ഏകാധിപത്യതിലേക്ക് നയിക്കുന്നെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: വിദേശത്ത് നിന്നും സ്വീകരിച്ച പണത്തിന്റെ കൃത്യമായ കണക്കുകൾ എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടതിനെ തുടർന്ന് ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തി ആംനസ്റ്റി ഇന്റര്‍നാഷണല്‍. നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ആംനസ്റ്റി ഇന്ത്യക്കെതിരെ നടന്നു വരികയാണ്.

ആംനസ്റ്റി ഇന്ത്യയ്‌ക്കെതിരായ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഫാഷിസത്തിന്റെ ഭീകര മുഖമാണ് വ്യക്തമാക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്.

Read Also : “സി.ബി.ഐ അന്വേഷിച്ചാല്‍ എല്ലാ അഴിമതിക്കാരും കുടുങ്ങും, മടിയിൽ കനമുണ്ടോ സർക്കാരേ ” : രമേശ് ചെന്നിത്തല 

“ആര്‍എസ്‌എസ് നിയന്ത്രിത കേന്ദ്രസര്‍ക്കാര്‍ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള ശബ്ദങ്ങളെ എത്രമാത്രം ഭയപ്പെടുന്നു എന്നാണ് ഇതില്‍ നിന്നു വ്യക്തമാക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ ആംനസ്റ്റി ഇന്ത്യയെ അടച്ചുപൂട്ടാനുള്ള ശ്രമത്തിലായിരുന്നു. കശ്മീരിന് പ്രത്യേകാവകാശം നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെയും ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ മുസ്‌ലിം വിരുദ്ധ കലാപത്തിലും ജമ്മു കശ്മീരിലും നടക്കുന്ന അവകാശ ലംഘനങ്ങളെക്കുറിച്ചും ആംനസ്റ്റി സമീപകാലത്ത് നടത്തിയ വിമര്‍ശനങ്ങള്‍ ഫാഷിസ്റ്റ് സര്‍ക്കാരിനെ ഏറെ പ്രകോപിപ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച്‌ ആംനസ്റ്റിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.” അബ്ദുൽ ഹമീദ് പറഞ്ഞു .

ആംനസ്റ്റി ഇന്‍റര്‍നാഷണലിനെ ഇന്ത്യയില്‍ നിരോധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തുന്ന പ്രതികാര നടപടികള്‍ രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുന്നതാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്ബലം പറഞ്ഞു. കഴിഞ്ഞ ഏതാനും നാളുകളായി വിവിധ മാര്‍ഗങ്ങളിലൂടെ ആംനസ്റ്റി എന്ന അന്താരാഷ്ട്ര തലത്തില്‍തന്നെ ഏറെ പ്രശസ്തിയാര്‍ജ്ജിച്ച മനുഷ്യാവകാശ സംഘടനയ്ക്ക് നേരെ വ്യത്യസ്ത രീതിയിലുള്ള നിരോധന ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തി വരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button