ന്യൂഡല്‍ഹി: കോടികളുടെ വിദേശപണം സ്വീകരിച്ചതിനുള്ള കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ ചോദിച്ചതോടെ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍.
ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി വാങ്ങാതെ വിദേശത്തുനിന്നും കോടികളാണ് പത്തുവര്‍ഷത്തിനിടെ ആംനസ്റ്റി ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഇതിന്റെ കൃത്യമായ കണക്കുകള്‍ ഹാജരാക്കാന്‍ കേന്ദ്ര ആഭ്യന്തര-ധനമന്ത്രാലയങ്ങള്‍ സംഘടനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കണക്കുകള്‍ ഹാജരാക്കാതെ മനുഷ്യാവകാശ സംഘടനയാണെന്ന ഇരവാദം മുഴക്കുകയാണ് ആംനസ്റ്റി ചെയ്തത്.
തുടര്‍ന്ന് വിദേശ കോണ്‍ട്രിബ്യൂഷന്‍ നിയമം ലംഘിച്ചുവെന്നാണ് മനസിലാക്കിയ സിബിഐ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ ആസ്ഥാനത്ത് റെയിഡ് നടത്തിയിരുന്നു. ബെംഗളൂരുവിലെ ഓഫീസില്‍ നടത്തിയ റെയിഡില്‍ വിവിധ രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. വിദേശ ധനസഹായം സ്വീകരിച്ചതിലുള്‍പ്പടെ നിയമലംഘനങ്ങള്‍ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിബിഐ പരിശോധനകള്‍ നടത്തിയത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ സിബിഐയുടെയും എന്‍ഐഎയുടെയും നിരീക്ഷണത്തിലായിരുന്നു. സമാന ആരോപണത്തില്‍ ഒരു വര്‍ഷം മുമ്ബ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആസ്ഥാനത്ത് റെയിഡ് നടത്തിയിരുന്നു. ആംനസ്റ്റി ഇന്റര്‍നാഷണല്‍ അനധികൃതമായി 36 കോടി രൂപയുടെ വിദേശ സഹായം ലഭിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡറക്ടറേറ്റ് കണ്ടെത്തിയിരുന്നു. ഇതിന്റെ കണക്കുകള്‍ ഹാജരാക്കാന്‍ കഴിയാതിരുന്നതോടുകൂടി ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു.
ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനാല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ തങ്ങള്‍ നിര്‍ബന്ധിതരായി. ഇതിനാല്‍, സംഘടനയുടെ രാജ്യത്തെ എല്ലാ പ്രവര്‍ത്തനങ്ങളും ക്യാമ്പയിനുകളും നിര്‍ത്തിവെച്ചതായി ആംനസ്റ്റി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Post Your Comments